നിപ്പ വൈറസ്; കണ്ണൂരിൽ അതീവ ജാഗ്രതാ നിർദ്ദേശം

നിപ്പ വൈറസ്; കണ്ണൂരിലും ജാഗ്രതാ നിർദ്ദേശം

Webdunia
ബുധന്‍, 23 മെയ് 2018 (14:41 IST)
നിപ്പ വൈറസ് ബാധയെത്തുടർന്ന് ജില്ലാ കളക്‌ടർ കണ്ണൂരിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി. ആരോഗ്യവകുപ്പും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി കളക്‌ട്രേറ്റിൽ നടത്തിയ ചർച്ചയ്‌ക്ക് ശേഷമാണ് ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചത്.
 
തലശ്ശേരിയിൽ നിന്ന് പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച അശോകനെ ശുശ്രൂഷിച്ച നഴ്‌സിനും ആശോകനെ ആശുപത്രിയിൽ എത്തിച്ച ആംബുലൻസ് ഡ്രൈവർക്കും പനി ബാധിച്ചിട്ടുണ്ട്. നിപ്പയാണെന്ന സംശയമുള്ളതുകൊണ്ട് ഇരുവരെയും ഒറ്റപ്പെട്ട വാർഡിലേക്ക് മാറ്റുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
 
അതുകൊണ്ടുതന്നെ കടുത്ത ജാഗ്രതാ നിർദ്ദേശമാണ് കണ്ണൂരിൽ നൽകിയിരിക്കുന്നത്. നിപ്പ വൈറസ് ബാധിതരായവരെ പരിചരിക്കുന്നവരും അവരോട് ഇടപഴകുന്നവരുമാണ് അതീവ ശ്രദ്ധ പുലർത്തേണ്ടത്. ഇതേ സമയം,  മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട്, മൂന്നിയൂര്‍, തേഞ്ഞിപ്പലം, തെന്നല പഞ്ചായത്തുകളില്‍ അങ്കണവാടികള്‍ക്ക് അവധി പ്രഖ്യാപിച്ചു. നിപ്പ വൈറസ് ബാധിച്ച് മൂന്ന് പേർകൂടി മരിച്ച സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജപ്പാന്‍കാരുടെ സന്തോഷത്തിന്റെ രഹസ്യം ഇതാണ്

നിങ്ങളുടെ കുഞ്ഞിന് രാത്രി പുതച്ചു കൊടുക്കുന്നത് ഇഷ്ടമാണോ? പുതപ്പ് തട്ടി മാറ്റുന്നുണ്ടോ? കാരണമിതാണ്

എന്തുകൊണ്ടാണ് തണുത്ത കാലാവസ്ഥയില്‍ സന്ധിവേദന ഉണ്ടാവുന്നത്

ഡ്രൈവിങ്ങിനിടെ ഉറക്കം വരുന്നത് ചിലപ്പോള്‍ ഈ രോഗത്തിന്റെ ലക്ഷണമാകാം

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമെന്ന് പഠനം

അടുത്ത ലേഖനം
Show comments