Webdunia - Bharat's app for daily news and videos

Install App

ഉറച്ച ശരീരവും മസിലുകളും ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഇവയാണ്

Webdunia
ശനി, 25 മെയ് 2019 (16:35 IST)
ഇന്നത്തെ ജീവിത രീതിയില്‍ പലരും രോഗങ്ങള്‍ക്കു അമിത വണ്ണത്തിനു അടിമപ്പെടാറുണ്ട്. തെറ്റായ ഭക്ഷണ രീതിയും ഇരുന്നുള്ള ജോലിയുമാണ് ഭൂരിഭാഗം പേരെയും രോഗങ്ങള്‍ക്ക് അടിമപ്പെടുത്തത്.

അമിത വണ്ണവും ജീവിത ശൈലി രോഗങ്ങളും മൂലം ഇന്നത്തെ യുവതലമുറ വ്യായായ്‌മം ചെയ്യാന്‍ സമയം കണ്ടെത്താറുണ്ട്. ഉറച്ച ശരീരവും മസിലുകളും ലഭ്യമാകാന്‍ ഭക്ഷണക്രമത്തില്‍ എന്തെല്ലാം ഉള്‍പ്പെടുത്തണമെന്ന ആശങ്ക ഭൂരിഭാഗം പേരിലുമുണ്ട്.

കൂടുതല്‍ ആഹാരം കഴിക്കാതെ പോഷകാഹാരം അടങ്ങിയ ഭക്ഷണങ്ങളാണ് ആരോഗ്യമുളള മസിലുകള്‍ നല്‍കുക. ഇതിനൊപ്പം സിക്‍സ് പായ്‌ക്ക് ലഭിക്കുകയും ചെയ്യും. കാല്‍സ്യം, അയണ്‍, സിങ്ക് എന്നിവ അടങ്ങിയ മുട്ടയില്‍ പ്രോട്ടീന്‍ കൂടിയ അളവില്‍ അടങ്ങിയിട്ടുണ്ട്. ധാരാളം വൈറ്റമിന്‍ അടങ്ങിയിരിക്കുന്നതിനാല്‍ മുട്ട മസില്‍ ശക്തമാക്കാനുള്ള ഉത്തം ആഹാരമാണ്.

പാലും പാല്‍ ഉള്‍പ്പന്നങ്ങളും ചിട്ടയായ രീതിയില്‍ കഴിച്ചാല്‍ മസില്‍ വാലുതാകും. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യത്തില്‍ 20 ഗ്രാം പ്രോട്ടിന്‍ അടങ്ങിയിട്ടുണ്ട്. മസില്‍ വളരുന്നതിനൊപ്പം ശരീരത്തിന് കരുത്ത് പകരാനും മീന്‍ പതിവാക്കാം.

ഫാറ്റ് കുറച്ച് മസില്‍ വലുതാക്കാന്‍ ഏറ്റവും ഉത്തമമാണ് ഫൈബര്‍, പ്രോട്ടീന്‍, മിനറല്‍, വൈറ്റമിന്‍ എന്നിവ അടങ്ങിയ ഓട്ട്സ്. ഇതില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോ ഹൈഡ്രേറ്റാണ് ശരീരത്തിന് കരുത്ത് നല്‍കുന്നത്. പ്രോട്ടീന്‍ അടങ്ങിയ മുട്ട പോഷക സമൃദ്ധമാണ്. മുട്ടയില്‍ ധാരാളം വൈറ്റമിന്‍ അടങ്ങിയിട്ടുണ്ട്.

മത്സ്യം നന്നായി കഴിക്കുന്നത് മസില്‍ വെക്കാന്‍ സഹായിക്കും. ഓട്സില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോ ഹൈഡ്രേറ്റില്‍ നിന്നും ഊര്‍ജ്ജവും ലഭിക്കും. ബദാമിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ E മസിലുകളുടെ വളര്‍ച്ചയെ ഏറെ സഹായിക്കും. ബദാം 10 എണ്ണം ദിവസവും കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇങ്ങനെയാണോ നിങ്ങൾ പല്ല് തേയ്ക്കുന്നത്? എങ്കിൽ പ്രശ്നമാണ്!

പ്രോട്ടീനുവേണ്ടി മാത്രം മുട്ടയുടെ വെള്ളയെ ആശ്രയിക്കുകയാണെങ്കില്‍ അത് ചിലവുള്ള കാര്യമാണ്!

മള്‍ട്ടി വിറ്റാമിനുകള്‍ നിങ്ങള്‍ കഴിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

പ്രസവ സമയത്ത് പ്രിയപ്പെട്ട ഒരാള്‍ ഒപ്പം വേണം; ലേബര്‍ കംപാനിയന്‍ പകരുന്ന കരുത്ത്

തിളക്കമാർന്ന കണ്ണിന് വേണം ഇത്തിരി ആരോഗ്യ പരിപാലനം

അടുത്ത ലേഖനം
Show comments