Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓട്ടമാണോ റോപ്പ് ജംപിങ് ആണോ ഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച മാര്‍ഗം?

ഓട്ടമാണോ റോപ്പ് ജംപിങ് ആണോ ഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച മാര്‍ഗം?

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 13 ഒക്‌ടോബര്‍ 2021 (10:13 IST)
അമിത വണ്ണമുള്ള പലരും വണ്ണം കുറയ്ക്കുന്നതിനായി തിരഞ്ഞെടുക്കുന്ന രണ്ടുമാര്‍ഗമാണ് ഓട്ടവും ചാട്ടവും. രണ്ടു വ്യായാമങ്ങളും ഹൃദയത്തിന്റെ മസിലുകളെ ബലപ്പെടുത്തുമെന്നും മുഴുവന്‍ ശരീരത്തെയും ബലപ്പെടുത്തുമെന്നും ഫിറ്റ്‌നസ് ടീച്ചറായ മയൂര്‍ ഗരറ്റ് പറയുന്നു. 
 
നിങ്ങള്‍ക്ക് ഏറ്റവും വേഗത്തില്‍ കലോറി എരിച്ചുകളഞ്ഞ് വണ്ണം കുറയ്ക്കുകയാണ് ലക്ഷ്യമെങ്കില്‍ ജംപിങ് റോപ് ആണ് ഓട്ടത്തേക്കാളും മികച്ചതെന്ന് ഇദ്ദേഹം പറയുന്നു. ഒരു മിനിറ്റ് കൊണ്ട് 16 കലോറിവരെ ചിലവഴിക്കാന്‍ റോപ്പ് ജംപിങിന് സാധിക്കും. അങ്ങനെ 10 മിനിറ്റുള്ള മൂന്ന് റൗണ്ടില്‍ 480തോളം കലോറി ചിലവഴിക്കാന്‍ സാധിക്കും. എന്നാല്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ ഈ വ്യായാമ രീതി ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടൈപ്പ്-2 പ്രമേഹത്തിന് ഫലപ്രദം ഈ ഭക്ഷണരീതിയെന്ന് പഠനം