Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാത്രി വൈകി ഉറങ്ങുന്നവർക്ക് ഫാറ്റിലിവർ രോഗസാധ്യത കൂടുതലെന്ന് പഠനം

രാത്രി വൈകി ഉറങ്ങുന്നവർക്ക് ഫാറ്റിലിവർ രോഗസാധ്യത കൂടുതലെന്ന് പഠനം
, വെള്ളി, 5 ഓഗസ്റ്റ് 2022 (19:18 IST)
മനസ്സിനും ശരീരത്തിനും ആവശ്യത്തിന് ഉറക്കം ലഭിക്കുക എന്നത് അതിപ്രധാനമാണ്. ഉറക്കമില്ലായ്മ പല രോഗങ്ങളിലേക്കും നയിക്കാറുണ്ട്. രാത്രിയിൽ വൈകി ഉറങ്ങുന്നതും 30 മിനിറ്റിലധികം ഉറങ്ങുന്നതും കൂർക്കംവലിക്കുന്നതും ഫാറ്റിലിവർ രോഗസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായാണ് പുതിയ പഠനങ്ങൾ പറയുന്നത്. ചൈനയിലെ ഗ്വാങ്സോ സർവകലാശലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.
 
രാത്രിയിൽ ഉറക്കം തടസ്സപ്പെടുന്നവർക്കും പകൽ ദീർഘനേരം ഉറങ്ങുന്നവർക്കും ഫാറ്റിലിവർ രോഗം വരാൻ സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് രണ്ട് മടങ്ങ് അധികമാണെന്നാണ് എന്‍ഡോക്രൈന്‍ സൊസൈറ്റിയുടെ ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസം ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. ഉറക്കത്തിൻ്റെ തോത് മെച്ചപ്പെട്ടാൽ ഫാറ്റിലിവർ രോഗസാധ്യത 29 ശതമാനം കുറയുമെന്നും ഗവേഷകർ പറയുന്നു.
 
അനാരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നവർ പോലും തങ്ങളുടെ ഉറക്കത്തിൻ്റെ നിലവാരം മെച്ചപ്പെടുത്താൻ ശ്രമിച്ചാൽ ഫാറ്റിലിവർ രോഗസാധ്യത കുറയുമെന്ന് ഷകന്‍ യാന്‍ ലിയു പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

International Beer Day 2022: മിതമായി ബിയര്‍ കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്; അറിഞ്ഞിരിക്കാം ഗുണങ്ങള്‍