അർദ്ധരാത്രിയിൽ ബിരിയാണി കഴിച്ചാൽ എന്താ കുഴപ്പം?

തിങ്കള്‍, 8 ഒക്‌ടോബര്‍ 2018 (16:52 IST)
അർദ്ധരാത്രിയിൽ ബിരിയാണി കഴിച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടോ എന്നാണ് ഈയിടെയായി ചെറുപ്പക്കാരുടെ ചോദ്യം. അങ്ങനെ ഒരു ചോദ്യം ഉയരുന്നതിൽ കാര്യമുണ്ട്. കാരണം, യുവാക്കളിൽ പകുതി പേരും ഇപ്പോൾ അർദ്ധരാത്രിയിൽ ആഹാരം ശീലമാക്കിയവരാണ്. ജോലിസമയം കഴിഞ്ഞുവന്ന് രാത്രി 11നും 12നുമൊക്കെ ഫുഡ് കഴിച്ച് നേരെ ബെഡിലേക്ക് വീഴുന്നവരാണ് പലരും.
 
റോഡ് സൈഡിലെ ഫാസ്റ്റ് ഫുഡ് സെന്ററുകളിൽ നിന്ന് ആഹാരം കഴിക്കുന്നതാണ് പലരുടെയും പതിവ്. കഴിക്കുമ്പോൾ രുചിയുണ്ടാവും. ഇത്രത്ര വലിയ കുഴപ്പമായി തോന്നുകയുമില്ല. ബിരിയാണിയും ഫ്രൈഡ് ചിക്കനും ബീഫുമൊക്കെ ആവശ്യത്തിലേറെ അകത്താക്കി രണ്ടുബോട്ടിൽ കോളയും കുടിച്ച് ഉറങ്ങാൻ പോകുമ്പോൾ ഭാവിയിൽ ഉണ്ടാകാൻ പോകുന്ന ആരോഗ്യപ്രശ്നങ്ങളെപ്പറ്റി ആരും ബോധമുള്ളവരല്ല.
 
അർദ്ധരാത്രിയിലെ ആഹാരം നമ്മുടെ ദഹന വ്യവസ്ഥയെ തന്നെ കുഴപ്പത്തിലാക്കും. അമിതമായി കൊൾസ്ട്രോളും രക്തസമ്മർദ്ദവും ഉയരും. ഈ ശീലമുള്ളവർ കുറച്ചുകാലം കഴിയുമ്പോഴേക്കും പിന്നീട് ആജീവനാന്തം മരുന്നുകൾക്ക് അടിമകളാകേണ്ടിവരും.
 
രാത്രി എട്ടുമണിക്ക് മുമ്പ് ഭക്ഷണം കഴിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. അതും ലഘുഭക്ഷണമായിരിക്കണം. ബിരിയാണി പോലെയുള്ളവ കഴിച്ചാൽ അതൊക്കെ ദഹിക്കുന്നതിന് ശരീരത്തിന് ഏറെ പണിയെടുക്കേണ്ടി വരും. വ്യായാമമില്ലാത്ത ശരീരമാണെങ്കിൽ കൊഴുപ്പടിഞ്ഞുകൂടാൻ മറ്റ് കാരണമൊന്നും വേണ്ട. ഹൃദയസംബന്ധിയായ അസുഖങ്ങളിലേക്കായിരിക്കും ഈ ശീലം എത്തിക്കുക.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ചില സമയങ്ങളിൽ ഇഡ്‌ലിയും വില്ലനാകും!