Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഹാരാഷ്ട്രയിൽ ബ്ലാക്ക് ഫംഗസ് പടരുന്നു, രോഗം ബാധിച്ച് മരിച്ചത് 52 പേർ: ആശങ്ക

മഹാരാഷ്ട്രയിൽ ബ്ലാക്ക് ഫംഗസ് പടരുന്നു, രോഗം ബാധിച്ച് മരിച്ചത് 52 പേർ: ആശങ്ക
, വെള്ളി, 14 മെയ് 2021 (14:50 IST)
മഹാരാഷ്ട്രയിൽ ബ്ലാക്ക് ഫംഗസ് ബാധിച്ച് 52 മരിച്ചതായി മഹാരാഷ്ട്ര സർക്കാർ. മരിച്ചവർ എല്ലാവരും തന്നെ കൊവിഡ് രോഗമുക്തി നേടിയവരാണ്. ഈ കണക്കുകൾ സംസ്ഥാനത്ത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
 
ഇതുവരെ 52 പേർ ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചതായാണ് സർക്കാർ വ്യക്തമാക്കുന്നത്. ഇവരെല്ലാവരും മുൻപ് കൊവിഡ് ബാധിതരായിരുന്നു. തലവേദന,കണ്ണുകളിൽ വേദന,പനി എന്നിവയാണ് രോഗലക്ഷണങ്ങൾ. ഇതാദ്യമായാണ് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരണപ്പെട്ടവരുടെ കണക്കുകൾ സർക്കാർ പുറത്തുവിടുന്നത്. കൊവിഡ് വ്യാപനത്തിനിടെ ബ്ലാക്ക് ഫംഗസും പടർന്ന് പിടിക്കുന്നത് ആരോഗ്യമേഖലയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരുക്കുന്നത്. പ്രമേഹരോഗികളിലാണ് രോഗം കൂടുതലാണ് കണ്ടുവരുന്നത്.കൊവിഡാനന്തരം രക്തത്തിൽ പഞ്ചസാരയുടെ അളവ് വർധിക്കുന്നവരെയാണ് രോഗം കാര്യമായി ബാധിച്ചിട്ടുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്നലെ അറസ്റ്റിലായത് 1,268 പേര്‍