Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുട്ടികളിലെ ബ്ലാക്ക് ഫംഗസ്: ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത് ഗുജറാത്ത്

കുട്ടികളിലെ ബ്ലാക്ക് ഫംഗസ്: ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത് ഗുജറാത്ത്

ശ്രീനു എസ്

, ശനി, 22 മെയ് 2021 (19:57 IST)
ബ്ലാക്ക് ഫംഗസ് ആദ്യമായി കുട്ടികളില്‍ റിപ്പോര്‍ട്ട് ചെയ്ത് ഗുജറാത്ത്. കോവിഡിനു പുറമെ ഇപ്പോള്‍ പടര്‍ന്നു കൊണ്ടിരിക്കുന്ന ബ്ലാക്ക് ഫംഗസ് എന്നറിയപ്പെടുന്ന മ്യൂക്കോമൈക്കോസിസ് കുട്ടികളെയും ബാധിച്ചു തുടങ്ങി. ഗുജറാത്തിലെ അഹമ്മദാബാദിലാണ് കുട്ടികളിലെ ബ്ലാക്ക് ഫംഗസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ കോവിഡ് ഭേദമായ 15 കാരനിലാണ് ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്. കുട്ടിയുടെ ഇപ്പോഴത്തെ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ടുമൂന്ന് ദിവസത്തിനുള്ളില്‍ രോഗം ഭേദമായി ആശുപത്രി വിടാനാകുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. സാധാരണയായി പ്രായം കൂടിയവരിലാണു ബ്ലാക്ക് ഫംഗസ് ബാധ കണ്ടുവരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് രണ്ടാം തരംഗത്തില്‍ മാത്രം മരണപ്പെട്ട ഡോക്ടര്‍മാരുടെ കണക്ക് ഞെട്ടിപ്പിക്കുന്നത്