Select Your Language

Notifications

webdunia
webdunia
webdunia
webdunia

രക്തസമ്മർദ്ദത്തോട് നോ പറയാം

രക്തസമ്മർദ്ദത്തോട് നോ പറയാം
, തിങ്കള്‍, 11 ജൂണ്‍ 2018 (14:27 IST)
നമ്മൾ ഇന്ന് ഏറ്റവും കൂടുതൽ അഭിമുഖീകരിക്കുന്ന ജീവിത ശൈലി രോഗമാണ് രക്തസമ്മർദ്ദം. തെറ്റായ ആഹാര രീതിയും ചിട്ടയില്ലാത്ത ജീവിതക്രമവുമാണ് രക്തസമ്മർദ്ദത്തിന് പ്രധാന കാരനം. ഈ രണ്ടുകാര്യങ്ങളെ നമ്മൾ കൃത്യമായ രീതിയിലേക്ക് കൊണ്ടുവന്നാൽ രക്തസമ്മർദ്ദത്തോട് നോ പറയാനാകും. 
 
നമ്മുടെ ഭക്ഷണ രീതിയിൽ നിന്നുമാണ് ആദ്യം തുടങ്ങേണ്ടത്. അമിതമായ ഉപ്പിന്റെ ഉപയോഗമാണ് രക്തസമ്മർദ്ദത്തിനുള്ള ഒരു പ്രധാനപ്പെട്ട കാരണം. ഇന്ത്യക്കാരിൽ ഉപ്പിന്റെ ഉപയോഗം കൂടി വരുന്നതാ‍യി ലോകാരോഗ്യ സംഘടന പോലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മറ്റൊന്ന് കൃത്യമായ സമയത്ത് കൃത്യം അളവിൽ ആഹാരം കഴിക്കുക എന്നതാണ്. ഫാസ്റ്റ്ഫുഡുകളിൽ നിന്നും അകന്ന് നിൽക്കാൻ പ്രത്യേഗം ശ്രദ്ധിക്കുക.
 
തിരക്കേറിയ ജീവിതമാണെങ്കിൽ കൂടിയും വ്യായാമത്തിന് വേണ്ടി അ‌ൽ‌പ സമയം നീക്കിവക്കേണ്ടതുണ്ട്. കഴിക്കുന്ന ആഹാരത്തിലെ കലോറി വ്യായമത്തിലൂടെ എരിച്ചു തീർക്കണം. ഓഫിസിൽ പോകുന്ന സമയങ്ങളിൽ അൽ‌പ ദൂരമെങ്കിലും ദിവസവും നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. മാനസിക സംഘർഷങ്ങൾ ഒഴിവാക്കുന്നതിന് യോഗ ശീലിക്കുന്നതും നല്ലതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗർഭനിരോധന ഗുളികകൾ അമിതവണ്ണത്തിന് കാരണമാകുമോ ?