Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലൈംഗിക ബന്ധത്തിനിടെ ലിംഗം ലംബമായി ഒടിഞ്ഞു, ലോകത്തില്‍ ആദ്യ സംഭവമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍; ഇനി സെക്‌സില്‍ ഏര്‍പ്പെടാന്‍ സാധിക്കുക ആറ് മാസത്തിനുശേഷം

ലൈംഗിക ബന്ധത്തിനിടെ ലിംഗം ലംബമായി ഒടിഞ്ഞു, ലോകത്തില്‍ ആദ്യ സംഭവമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍; ഇനി സെക്‌സില്‍ ഏര്‍പ്പെടാന്‍ സാധിക്കുക ആറ് മാസത്തിനുശേഷം
, വെള്ളി, 2 ജൂലൈ 2021 (20:21 IST)
നാല്‍പ്പതുകാരന്റെ ലിംഗം ലംബമായി ഒടിഞ്ഞതായി ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്തില്‍ ആദ്യമായാണ് ലിംഗം ലംബമായി ഒടിഞ്ഞ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും ജേര്‍ണല്‍ വ്യക്തമാക്കുന്നു. പൊതുവെ സമാന്തരമായാണ് പുരുഷ ലിംഗത്തിന് പരുക്ക് പറ്റുകയെന്നാണ് ജേര്‍ണലില്‍ പറയുന്നത്. 
 
പങ്കാളിയുമൊത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് നാല്‍പ്പതുകാരന്റെ ലിംഗം ലംബമായി ഒടിഞ്ഞത്. വലത് വശത്തേക്ക് ലിംഗം ഒടിഞ്ഞിരിക്കുകയാണെന്ന് ബ്രീട്ടിഷ് ജേര്‍ണല്‍ എംആര്‍ഐ സ്‌കാന്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. 
 
പുരുഷ ലിംഗത്തിനുള്ളില്‍ എല്ലുകള്‍ ഇല്ല. മറിച്ച് ഒരു സംരക്ഷണ പാളിയുണ്ട്. ഈ പാളിയില്‍ സംഭവിച്ച പരുക്കാണ് ലിംഗം ഒടിയാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. ലിംഗത്തിനു ഒടിവ് സംഭവിച്ച സമയത്ത് ശബ്ദമൊന്നും ഉണ്ടായിരുന്നില്ലെന്ന് രോഗിയെ ഉദ്ദരിച്ച് ബ്രിട്ടീഷ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പരുക്കിന് ശേഷം ലിംഗം നീരുവന്ന് വീര്‍ക്കാന്‍ തുടങ്ങി. ഇത്തരം പരുക്കുകള്‍ സംഭവിക്കുന്ന സമയത്ത് ലിംഗോദ്ധാരണ കഴിവ് സ്വാഭാവികമായി നഷ്ടപ്പെടുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 
 
രോഗിക്ക് സാധാരണ രീതിയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഇനി ആറ് മാസം കാത്തിരിക്കണം. ആറ് മാസത്തിനുശേഷം കാര്യങ്ങള്‍ സാധാരണ നിലയിലാകുമെന്ന് ബ്രിട്ടീഷ് ജേര്‍ണലില്‍ പറഞ്ഞിട്ടുണ്ട്. 
 
ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ലിംഗ ഒടിവ് കേസുകളില്‍ 88.5 ശതമാനവും സെക്‌സിനിടയിലാണെന്ന് പ്രമുഖ ഡോക്ടര്‍മാര്‍ പറയുന്നു. സ്വയംഭോഗം, ഉറക്കത്തിനിടയിലെ പൊസിഷന്‍ എന്നിവ മൂലവും ഇത്തരം ഒടിവുകളും പരുക്കുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ കൂട്ടിച്ചേര്‍ത്തു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ടിആര്‍പി 24ന് മുകളിലുള്ളത് 88 പ്രദേശങ്ങള്‍