Select Your Language

Notifications

webdunia
webdunia
webdunia
webdunia

തലമുടിയില്‍ സോപ്പ് തേച്ച് കുളിക്കുന്നത് അപകടകരം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

തലമുടിയില്‍ സോപ്പ് തേച്ച് കുളിക്കുന്നത് അപകടകരം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
, ഞായര്‍, 2 ജൂലൈ 2023 (20:40 IST)
ദിവസം 3 നേരം കുളി ശീലമാക്കിയവരാണ് മലയാളികളില്‍ അധികം പേരും. തല കുളിക്കുമ്പോള്‍ സോപ്പ് ഉപയോഗിച്ച് കുളിക്കുന്നവര്‍ അനവധിയാണ്. എന്നാല്‍ സോപ്പ് ഉപയോഗിച്ച് തല കുളിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാകും ചെയ്യുക. സാധാരണയായി 8-10 വരെയുള്ള പി എച്ച് ആണ് സോപ്പിനുള്ളത്. ഈ ആല്‍ക്കലൈന്‍ പി എച്ചില്‍ ബാക്ടീരീയകള്‍ക്കും വൈറസിനും നിലനില്‍ക്കാന്‍ സാധിക്കില്ല. വൈറസിന്റെയും ബാക്ടീരിയകളുടെയും പുറമെയുള്ള സ്തരം ഈ ആല്‍ക്കലൈന്‍ പി എച്ചിനെ അതിജീവിക്കുല്ല എന്നതാണ് ഇതിന് കാരണം. ആല്‍ക്കലൈന്‍ പി എച്ച് നമ്മുടെ ശരീരത്തില് പുരട്ടുമ്പോള്‍ വഴുവഴുപ്പ് വരികയും പറ്റി പിടിച്ചിരിക്കുന്ന അഴുക്കുകള്‍ പോകുകയും ചെയ്യും. ആല്‍ക്കലിയായ സോപ്പ് അസിഡിക് ആയ ശരീരത്തില്‍ തേച്ച് കുളിക്കുമ്പോള്‍ കുളിച്ച് കഴിഞ്ഞ് ചര്‍മ്മം ഉണങ്ങുമ്പോള്‍ ആല്‍ക്കലൈന്‍ പി എച്ചില്‍ നിന്നും അസിഡിക് പി എച്ചിലേക്ക് മാറുകയാണ് ചെയ്യുന്നത്. എന്നാല്‍ തലയില്‍ അല്ലെങ്കില്‍ തലയോട്ടിയില്‍ സോപ്പ് തേയ്ക്കുമ്പോള്‍ സ്ഥിതി വ്യത്യസ്തമാണ്.
 
തലയോട്ടിയില്‍ 4.5-5.5 ആണ് പി എച്ച്. ശരീരത്തില്‍ സോപ്പ് പെട്ടെന്ന് ഉണങ്ങുമെങ്കിലും തലയില്‍ പെട്ടെന്ന് ഉണങ്ങില്ല. ബാക്ടീറരിയകളും ഫംഗസുകളും പെട്ടെന്ന് വളരാതിരിക്കാനാണ് തലയോട്ടിയില്‍ അസിഡിക് പി എച്ച് നിലനിര്‍ത്തുന്നത്. എന്നാല്‍ സോപ്പ് തേക്കുന്നതൊടെ ഇത് ആല്‍ക്കലൈന്‍ ലെവലിലേക്ക് മാറുകയും ബാക്ടീരികളും ഫംഗസുകളും തലയില്‍ നിലനില്‍ക്കുകയും ചെയ്യും. താരന്റെ ശല്യമുള്ളവര്‍ സോപ്പ് തേയ്ക്കുന്നതൊടെ അത് കൂടുതലാവുന്നത് ഇത് കൊണ്ടാണ്. മുടിയുടെ സ്വാഭാവിക ഘടന നിലനിര്‍ത്തുന്ന കരാറ്റില്‍.മുടിയിഴ ആല്‍ക്കലൈന്‍ ആയി നിലനിര്‍ത്തിയാല്‍ കരാറ്റിന്‍ ബ്രേയ്ക്ക് ആവുകയും മുടി വരണ്ടതാകുകയും മുടി പൊട്ടി പോവുകയും ചെയ്യും. തലമുടിയില്‍ തേച്ച് കുളിക്കാന്‍ പ്രത്യേകമായി നിര്‍മിച്ചെടുത്ത ഷാമ്പു മാത്രമെ തലമുടിയില്‍ തേച്ച് പിടിപ്പിക്കാന്‍ പാടുള്ളതുള്ളു. കട്ടിയുള്ള വെള്ളമാണ് സോപ്പിനൊപ്പം കുളിക്കാന്‍ ഉപയോഗിക്കുന്നതെങ്കില്‍ മുടിയില്‍ അത് തരി തരികള്‍ പോലുള്ള വസ്തുക്കള്‍ പറ്റി പിടിക്കാന്‍ കാരണമാകുന്നു
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിസിഒഡി എന്നാൽ എന്താണ് ? രോഗലക്ഷണങ്ങള്‍ എന്തെല്ലാം