കാനഡയില്‍ മങ്കിപോക്‌സ് രോഗികളുടെ എണ്ണം 168 ആയി. കാനഡ ചീഫ് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ തെരേസാ ടാം ആണ് ഇക്കാര്യം അറിയിച്ചത്. രോഗത്തിനെതിരെ വാക്‌സിനേഷന്‍ കാംപയിന്‍ നടക്കുകയാണെന്നും രോഗികളെ തിരിച്ചറിഞ്ഞ് നിരീക്ഷണത്തിലാക്കുന്നെന്നും അവര്‍ അറിയിച്ചു. രോഗികളായവര്‍ പുരുഷന്മാരാണ്. ഇവരുടെ പ്രായം 20നും 69നും ഇടയിലാണ്. അതേസമയം യുകെയില്‍ രോഗികളുടെ എണ്ണം 500 കടന്നിട്ടുണ്ട്.