Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൊബൈല്‍ ഫോണിന്റെ ഉപയോഗം കാന്‍സറിനു കാരണമാകുമോ ?; സത്യം ഇതാണ്

മൊബൈല്‍ ഫോണിന്റെ ഉപയോഗം കാന്‍സറിനു കാരണമാകുമോ ?; സത്യം ഇതാണ്

മൊബൈല്‍ ഫോണിന്റെ ഉപയോഗം കാന്‍സറിനു കാരണമാകുമോ ?; സത്യം ഇതാണ്
, വെള്ളി, 16 നവം‌ബര്‍ 2018 (20:26 IST)
മൊബൈല്‍ ഫോണിന്റെ ഉപയോഗം ഇന്ന് വര്‍ദ്ധിച്ചു വരികയാണ്. ജീവിത ശൈലിയില്‍ വന്ന മാറ്റമാണ് എല്ലാവരെയും മൊബൈല്‍ ഫോണ്‍ ആവശ്യകതയിലേക്ക് എത്തിച്ചത്. എന്നാല്‍ ഈ ശീലം നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

മൊബൈല്‍ ഫോണ്‍ ഉപയോഗം കാന്‍സറിന് കാരണമാകുമോ എന്ന ആശങ്ക എന്നും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വസ്‌തുതയുണ്ടെന്നാണ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തില്‍ നടന്ന പഠനം വ്യക്തമാക്കുന്നത്.

മൊബൈല്‍ ഫോണ്‍ തരംഗങ്ങള്‍ കാന്‍സറിനു കാരണമാകുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഇതിനൊപ്പമുണ്ടാകുമെന്ന് ഗവേഷകര്‍ പറഞ്ഞു.

ആണ്‍ എലികളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. വര്‍ഷം നീണ്ടു നിന്ന ഗവേഷണത്തിനൊടുവിലാണ് മൊബൈല്‍ ഫോണും കാന്‍സറും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനം തെളിയിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രമേഹ രോഗികൾക്ക് നല്‍കാം പാ‍വയ്ക്ക ജ്യൂസ് !