Webdunia - Bharat's app for daily news and videos

Install App

Charles III: ബ്രിട്ടന്റെ ചാള്‍സ് രാജാവിന് ബാധിച്ച കാന്‍സര്‍ ഇതാണ്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 6 ഫെബ്രുവരി 2024 (10:28 IST)
king
Charles III: ബ്രിട്ടന്റെ ചാള്‍സ് രാജാവിന് കാന്‍സര്‍ സ്ഥിരീകരിച്ചു. ബക്കിംഗ്ഹാം കൊട്ടാരമാണ് ഇക്കാര്യം അറിയിച്ചത്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വികാസത്തിന് അടുത്തിടെ നടത്തിയ ചികിത്സയ്ക്കിടെയാണ് കാന്‍സര്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. പ്രോസ്‌റ്റേറ്റ് കാന്‍സറാണ് രാജാവിന് ബാധിച്ചതെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ പൂര്‍ണമായ രോഗവിവരങ്ങള്‍ കൊട്ടാരം പുറത്തുവിട്ടിട്ടില്ല. പതിവ് ചികിത്സക്കിടെയാണ് കാന്‍സര്‍ ബാധിച്ചത് മനസിലായത്. ചികിത്സ തുടങ്ങിയിട്ടുണ്ട്. ചികിത്സ പൂര്‍ത്തിയാക്കി വേഗം സുഖം പ്രാപിക്കുമെന്നാണ് കരുതുന്നതെന്ന് കൊട്ടാരം അറിയിച്ചു. 75 കാരനായ ചാള്‍സ് രാജാവ് തിങ്കളാഴ്ച രാവിലെ നോര്‍ഫോക്കിലെ സാന്‍ഡ്രിംഗ്ഹാമില്‍ നിന്ന് ലണ്ടനിലേക്ക് മടങ്ങി. 
 
അദ്ദേഹം ഒരു ഔട്ട്പേഷ്യന്റ് ആയി ചികിത്സ ആരംഭിച്ചതായി കൊട്ടാരം പറയുന്നു. അതേസമയം രാജാവ് തന്റെ പൊതു പരിപാടികള്‍ മാറ്റിവച്ചിട്ടുണ്ട്. അര്‍ബുദത്തിന്റെ ഘട്ടത്തെക്കുറിച്ചോ രോഗനിര്‍ണയത്തെക്കുറിച്ചോ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ആര്‍ത്തവം ക്രമം തെറ്റല്‍; പിസിഒഡി ലക്ഷണങ്ങളെ തിരിച്ചറിയുക

പ്രമേഹ രോഗികള്‍ ഫ്രൂട്ട്‌സ് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പുരുഷന്‍മാര്‍ മാത്രമല്ല ജി-സ്‌പോട്ടിനെ കുറിച്ച് അറിയാത്ത സ്ത്രീകള്‍ പോലും ഉണ്ട് !

നിങ്ങളുടെ രക്തഗ്രൂപ്പ് ഇതാണോ, ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍!

മൂക്കുത്തി ഇടുമ്പോൾ ശ്രദ്ധിക്കേണ്ടത്...

അടുത്ത ലേഖനം
Show comments