Select Your Language

Notifications

webdunia
webdunia
webdunia
webdunia

Desk Job: ഓഫീസിൽ എപ്പോഴും ഇരുന്നുകൊണ്ടുള്ള ജോലിയാണോ?

Health

അഭിറാം മനോഹർ

, ഞായര്‍, 4 ഫെബ്രുവരി 2024 (17:18 IST)
മാറിയ തൊഴില്‍ സാഹചര്യങ്ങളില്‍ നമ്മുടെ ചെറുപ്പക്കാരില്‍ അധികം പേരും ദിവസത്തിന്റെ ഏറിയ സമയവും ചെലവഴിക്കുന്നത് തങ്ങളുടെ ലാപ്പ്‌ടോപ്പുകള്‍ക്ക് മുന്നിലാണ്. ഇരുന്നുകൊണ്ട് മണിക്കൂറുകള്‍ ജോലി ചെയ്യുന്നതും ജോലി കഴിഞ്ഞാലും ഒടിടി പ്ലാറ്റ്‌ഫോമുകളുടെയും സാമൂഹികമാധ്യമങ്ങളുടെയും മുന്നിലായുള്ള ഇരിപ്പും ഇന്നത്തെ തലമുറയ്ക്ക് പരിചിതമാണ്. എന്നാല്‍ ഒരേ പൊസിഷനില്‍ തുടര്‍ച്ചയായി മണിക്കൂറുകളോളമുള്ള ഈ ഇരിപ്പ് ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്.
 
തുടര്‍ച്ചയായി ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരില്‍ ഹൃദ്രോഗം,പ്രമേഹം,പുറം വേദന,കണ്ണിന്റെ പ്രശ്‌നങ്ങള്‍ എന്നിവ സാധാരണമായി കണ്ടുവരുന്നു. അമിതവണ്ണവും പുകവലിയും കൊണ്ട് ശരീരത്തിന് എന്ത് ദോഷമുണ്ടാകുന്നോ അത് തന്നെയാണ് ദീര്‍ഘനേരമായുള്ള ഇരിപ്പും ശരീരത്തിനോട് ചെയ്യുന്നത്. ഭാവിയില്‍ മാറാത്ത പുറം വേദനയടക്കമുള്ളവ ഈ ഇരുത്തം കൊണ്ട് സംഭവിക്കാം. യുവാക്കളിലെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ കാരണങ്ങളിലൊന്ന് ഈ ദീര്‍ഘസമയമായുള്ള ഇരിപ്പാണെന്ന് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
 
നിശ്ചലമായ ഇരിപ്പ് ശരീരത്തിന്റെ രക്തചംക്രമണം കുറയ്ക്കുന്നത് മൂലം ക്ഷീണം,ഭാരാര്‍ധന,ഡിസ്‌ക് പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകാം. ജോലിക്കിടയില്‍ ഓരോ മണിക്കൂര്‍ കൂടുമ്പോള്‍ ഇടവേളയെടുത്ത് അല്പം നടക്കുകയോ സ്‌ട്രെച്ചിങ്ങ് വ്യായാമങ്ങള്‍ ചെയ്യുകയോ അല്പം വെള്ളം കുടിക്കുകയോ ചെയ്യുന്നത് എപ്പോഴും നല്ലതാണ്. ശരീരത്തിന്റെ ജലാംശം നിലനിര്‍ത്താന്‍ എപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. ഓരോ 20 മിനിറ്റിലും ലാപ്‌ടോപ്പില്‍ നിന്നും അകലെയുള്ള വസ്തുവിലേക്ക് കണ്ണിന്റെ ദൃഷ്ടി മാറ്റുന്നത് കണ്ണുകള്‍ക്ക് വിശ്രമം നല്‍കും. ഇത്തരത്തില്‍ ചെറിയ കാര്യങ്ങള്‍ ചെയ്യുന്നത് വഴി ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നതുകൊണ്ടുള്ള ദൂഷ്യഫലങ്ങളെ ചെറുക്കാനായി സാധിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാലഡുകൾ കൂടുതൽ ആരോഗ്യകരമാക്കാം