ചിക്കൻ എല്ലാവരുടെയും ഒരു ഇഷ്ട വിഭവമാണ് എന്ന് പ്രത്യേകം പറയേങ്ങതില്ല. എങ്ങനെയൊക്കെ വ്യത്യസ്തമായി ചിക്കൻ വിഭവങ്ങൾ ഉണ്ടക്കാം എന്ന കാര്യമാണ് ഓരോരുത്തരും തിരഞ്ഞു കണ്ടുപിടിക്കാരുള്ളത്. പ്രോട്ടീൻ സമ്പുഷ്ടമായ കോഴിയിറച്ചി ആരോഗ്യ സംരക്ഷണത്തിനും നല്ലതാണ്.
ആഴ്ചയിൽ ഒരിക്കലെങ്കിലും വീട്ടിൽ ചിക്കൻ കറിയുണ്ടാക്കുന്നവരാണ് നമ്മൾ മലയാളികൾ. ചിക്കൻ കറി ഒരിക്കൽ കഴിച്ച് ഫ്രിഡ്ജിൽ വച്ച് ഇടക്കിടക്ക് ചൂടാക്കി കഴിക്കുന്ന ശിലം മിക്ക വീടുകളിലും കാണാറുണ്ട്. എന്നാൽ എത്രയും വേഗം ഈ ശീലം അവസാനിപ്പിക്കുന്നതാണ് നല്ലത്.
ചിക്കൻ ഒരിക്കൽ തണുത്ത് ചൂടാക്കുന്നതിലൂടെ ഇറച്ചിയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടിൻ ഘടകങ്ങൾ വിഘടിച്ച് ശരീരത്തിന് ദോഷകരമായ വിഷ പദാർത്ഥമായി മാറും. ഇത് ഗുരുതരമായ ദഹനപ്രശ്നത്തിലേക്ക് നമ്മെ നയിക്കും എന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.