Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുട്ടിക്കാലത്തെ ഉറക്കപ്രശ്നങ്ങൾ പിന്നീട് ആത്മഹത്യ പ്രവണത വളരാൻ കാരണമാകുമെന്ന് പഠനം

kids social skills

അഭിറാം മനോഹർ

, ബുധന്‍, 25 സെപ്‌റ്റംബര്‍ 2024 (17:16 IST)
കുട്ടികളിലെ ആത്മഹത്യ നിരക്ക് വര്‍ധിക്കുന്നതിന് പിന്നില്‍ ഉറക്ക പ്രശ്‌നങ്ങളും ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് അമേരിക്ക ആസ്ഥാനമായി നടത്തിയ പഠനം. കുട്ടിക്കാലത്ത് ഉറക്കമില്ലായ്മ ഉള്‍പ്പടെയുള്ള വിവിധ ഉറക്കപ്രശ്‌നങ്ങള്‍ നേരിടുന്ന കുട്ടികള്‍ പിന്നീട് ആത്മഹത്യ സ്വഭാവം അല്ലെങ്കില്‍ പ്രവണത പ്രകടിപ്പിക്കുമെന്ന് മെഡിക്കല്‍ ജേണലായ ജെഎഎംഎ നെറ്റ് വര്‍ക്ക് ഓപ്പണ്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
 
ഒന്‍പതിനും പത്തിനുമിടയില്‍ പ്രായമായ 8,800 കുട്ടികളുടെ ഡാറ്റകള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. പത്താം വയസില്‍ ഗുരുതര ഉറക്ക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ആത്മഹതാ ചിന്തകള്‍ക്കും ആത്മഹത്യാ ശ്രമങ്ങള്‍ക്കും 2.7 മടങ്ങ് അപകട സാധ്യതയുണ്ടെന്ന് പഠനത്തില്‍ പറയുന്നു. പഠനവിധേയരായ കുട്ടികള്‍ ആദ്യ ഘട്ടത്തില്‍ ആത്മഹത്യ ചിന്തകളെ കുറിച്ച് പങ്കുവെച്ചില്ലെങ്കിലും 2 വര്‍ഷങ്ങള്‍ക്ക് ശേഷം അടുത്ത ഘട്ടത്തില്‍ ആത്മഹത്യ സ്വഭാവം പ്രകടിപ്പിച്ചതായി ഗവേഷകര്‍ പറയുന്നു.
 
കുട്ടികളിലെ ആത്മഹത്യ വര്‍ധിക്കുന്നതിന് പിന്നില്‍ ഉത്കണ്ഠ, വിഷാദം,കുടുംബ പ്രശ്‌നങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ കണക്കിലെടുക്കുമ്പോഴും കുട്ടിക്കാലത്തെ ഉറക്ക പ്രശ്‌നങ്ങള്‍ പൊതു ഘടകമായി നിലനില്‍ക്കുന്നതായി കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക ശ്വാസകോശ ദിനം: ഈ രണ്ടുപഴങ്ങള്‍ക്ക് ശ്വാസകോശത്തെ സംരക്ഷിക്കാനുള്ള കഴിവുണ്ട്