കുട്ടികളില്‍ അലര്‍ജിയുണ്ടാകുമ്പോള്‍ ശരീരത്തിലെ പ്രതിരോധ സംവിധാനം ശരിയായി പ്രവര്‍ത്തിക്കില്ല. ചില ഭക്ഷണങ്ങള്‍ ശരീരത്തിലെത്തുമ്പോള്‍ വൈറസോ മറ്റുചില ശത്രുക്കളോ ശരീരത്തില്‍ പ്രവേശിച്ചെന്നുകരുതിയാണ് ശരീരം പ്രതിരോധം തീര്‍ക്കുന്നത്. ഇതാണ് അലര്‍ജിയായിട്ട് കാണുന്നത്. നിലകടല, കശുവണ്ടി പരിപ്പ്, പശുവിന്റെ പാല്‍, മുട്ട, മീന്‍, സോയ, ഗോതമ്പ്, എന്നീ ഭക്ഷണങ്ങള്‍ കുട്ടികളില്‍ അലര്‍ജിയുണ്ടാക്കിയേക്കും.