Webdunia - Bharat's app for daily news and videos

Install App

New Virus in China: കോവിഡിനു സമാനമായ സാഹചര്യം? ചൈനയില്‍ വ്യാപിക്കുന്ന ഹ്യൂമന്‍ മെറ്റന്യൂമോവൈറസിനെ കുറിച്ച് അറിയേണ്ടതെല്ലാം

പനിക്കു സമാനമായ ലക്ഷണങ്ങളാണ് ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് രോഗത്തിനും കാണിക്കുക

രേണുക വേണു
വെള്ളി, 3 ജനുവരി 2025 (12:04 IST)
China, HMPV: ചൈനയില്‍ പുതിയ വൈറസ് വ്യാപനം ആശങ്ക പരത്തുകയാണ്. കോവിഡിനു സമാനമായ ആരോഗ്യ പ്രതിസന്ധിയായേക്കുമെന്ന് പോലും ചില റിപ്പോര്‍ട്ടുകളുണ്ട്. ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് അഥവാ HMPV എന്നാണ് പുതിയ വൈറസ് ബാധ അറിയപ്പെടുന്നത്. എച്ച്എംപിവിക്കു പുറമേ ഇന്‍ഫ്‌ളുവന്‍സ എ, മൈകോപ്ലാസ്മ ന്യുമോണിയ, കോവിഡ് തുടങ്ങിയവയും ചൈനയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പറയുന്നു. ചൈനയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്നും ചില പോസ്റ്റുകള്‍ അവകാശപ്പെടുന്നു. 
 
പനിക്കു സമാനമായ ലക്ഷണങ്ങളാണ് ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് രോഗത്തിനും കാണിക്കുക. പനിക്കു സമാനമായ ലക്ഷണങ്ങളില്‍ നിന്ന് ആരംഭിച്ച് രോഗം തീവ്രമാകുന്നതോടെ ശ്വാസകോശത്തെ സാരമായി ബാധിച്ചേക്കാം. കുട്ടികള്‍, പ്രായമായവര്‍, രോഗികള്‍ എന്നിവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) റിപ്പോര്‍ട്ട് പ്രകാരം 2001 ലാണ് ഈ രോഗം ആദ്യമായി സ്ഥിരീകരിച്ചത്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ ഈ വൈറസ് അപകടകാരിയാണ്. 
 
പ്രധാന ലക്ഷണങ്ങള്‍ 
 
പനി
കഫക്കെട്ട്
മൂക്കടപ്പ് 
ശ്വാസംമുട്ട് 
 
രോഗം ഗുരുതരമാകുന്നവരില്‍ ന്യുമോണിയയ്ക്കു കാരണമാകുന്നു. വൈറസ് ശരീരത്തില്‍ എത്തിയാല്‍ മൂന്ന് മുതല്‍ ആറ് ദിവസം വരെയുള്ള കാലയളവില്‍ രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും. 
 
ചുമയ്ക്കുക, തുമ്മുക, ശാരീരിക സമ്പര്‍ക്കം എന്നിവയിലൂടെയെല്ലാം വൈറസ് പകരാന്‍ സാധ്യതയുണ്ട്. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ തോന്നിയാല്‍ വൈദ്യസഹായം തേടണം. 
 
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: കൈകള്‍ ഇടയ്ക്കിടെ സോപ്പ് കൊണ്ട് വൃത്തിയാക്കുക, മാസ്‌ക് ധരിക്കുക, മുഖത്ത് സ്പര്‍ശിക്കുന്നത് ഒഴിവാക്കുക, പനി ലക്ഷണങ്ങള്‍ ഉള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്താതിരിക്കുക, രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആള്‍ക്കൂട്ടത്തില്‍ പോകരുത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

എല്ലാം കാണുക

ഏറ്റവും പുതിയത്

മനുഷ്യ മസ്തിഷ്‌കം വാര്‍ദ്ധക്യം പ്രാപിക്കാന്‍ തുടങ്ങുന്ന പ്രായം ഏതാണെന്ന് കണ്ടെത്തി പഠനം

ലെമൺ ടീയും അതിന്റെ ആരോഗ്യ ഗുണങ്ങളും

മസിലുകള്‍ പെരുപ്പിക്കണ്ടോ, ഈ പച്ചക്കറികള്‍ കഴിക്കണം!

അകാലവാര്‍ധക്യത്തിലേക്ക് ഈ ശീലങ്ങള്‍ നയിക്കും

നിങ്ങളുടെ ചര്‍മ്മത്തില്‍ ഈ ലക്ഷണങ്ങള്‍ പതിവാണോ; കാരണം ഈ രോഗമാകാം

അടുത്ത ലേഖനം
Show comments