ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കങ്ങളില്‍ അയവ്. അതിര്‍ത്തിയിലെ സമാധാനത്തിനായിരിക്കണം മുന്‍ഗണനയെന്ന് ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍ പിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയും ചൈനയും തമ്മില്‍ നയതന്ത്ര ചര്‍ച്ചകള്‍ നടക്കുന്നത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച 50 മിനിറ്റുകളോളം നീണ്ടു. ശാന്തിയും സമാധാനവും തകര്‍ക്കുന്ന ഒരു നടപടിയും പാടില്ലെന്ന് മോദി പറഞ്ഞു.
ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെയും കൂടിക്കാഴ്ച ഉടന്‍ ഉണ്ടാകുമെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. റഷ്യയിലെ കസാനില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെയാണ് ഇരുരാജ്യങ്ങളിലെയും നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. അതിര്‍ത്തിയിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള സേന പിന്മാറ്റം അടക്കമുള്ള കാര്യങ്ങളാണ് ചര്‍ച്ചയില്‍ പ്രധാനമായും ഉണ്ടായത്. ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ ഭിന്നതകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നും കൂടിക്കാഴ്ചയില്‍ സന്തോഷമെന്നും ചൈനീസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.