Webdunia - Bharat's app for daily news and videos

Install App

ചോക്ലേറ്റ് കഴിച്ചാൽ പിന്നെ രക്തസമ്മർദ്ദത്തെ ഭയക്കേണ്ട, ചെയ്യേണ്ടത് എന്തെന്ന് അറിയൂ !

Webdunia
ശനി, 13 ഏപ്രില്‍ 2019 (18:31 IST)
ചോക്ലേറ്റ് കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ചോക്ലേറ്റ് കഴിക്കുന്നത് ഒരു ശീലമായി തന്നെ കൊണ്ടുനടക്കുന്നവർ വളരെ കൂടുതലാണ്. ഇത് നല്ല ശീലമല്ല എന്ന് പലരും പറയാറുമുണ്ട്. എന്നാൽ ചോക്ലേറ്റ് ദിവസേന കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ് എന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകർ.
 
ചോക്ലേറ്റ് ദിവസവും കഴിക്കുന്നത് ശീലമാക്കിയാൽ അമിത രക്തസമ്മർദ്ദത്തെ വെറും ഒരുമാസം കൊണ്ട് നിയന്ത്രിക്കാൻ സാധിക്കും എന്നാണ് കണ്ടെത്തൽ. മിൽക് ചോക്ലേറ്റും ആരോഗ്യത്തിന് ഗുണകരമാണ് എങ്കിലും 90 ശതമാനം കൊക്കൊ അടങ്ങിയ ഡാർക് ചോക്ലേറ്റാണ് ഹൃദയാരോഗ്യത്തിന് ഏറെ നല്ലത്.
 
ആ‍ന്റീ ഓക്സിഡന്റുകളായ ഫ്ലവനോളുകൾ വലിയ അളവിൽ ഡാർക് ചോക്ലേറ്റിൽ അടങ്ങിയിട്ടുണ്ട് എന്നതിനാലാണ് ചോക്ലേറ്റ് ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നത് എന്ന് പോർച്ചുഗല്ലിലെ പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോയിമ്പ്രയിലെ ഗവേഷകർ പറയുന്നു. 18നും 27നും ഇടയിൽ പ്രായമുള്ള ആരോഗ്യവാൻ‌മാരായ 30 ഒപേരിലാണ്  ഗവേഷകർ പഠനം നടത്തിയത്.
 
ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന ഫ്ലവനോളുകൾ ഹൃദയ ധമനികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതായും ശരീര ഭാരം നിയന്ത്രിക്കുന്നതായും മുറിവുകൾ വേഗത്തിൽ ഉണക്കുന്നതായും പഠനത്തിൽ കണ്ടെത്തി. ചോക്ലേറ്റ് കഴിക്കുന്നതിലൂടെ മാനസിക സമ്മർദ്ദത്തെ നിയന്ത്രിക്കാനാകും എന്ന് നേരത്തെ തന്നെ പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

വേനൽക്കാലത്ത് പൂന്തോട്ടം എങ്ങനെ ഭംഗിയോടെ പരിപാലിക്കാം?

നെല്ലിക്ക ജ്യൂസ് വെറും വയറ്റിൽ കഴിച്ചാലുള്ള ഗുണങ്ങൾ

ഫ്‌ലൂറൈഡ് ടൂത്ത്‌പേസ്റ്റ് ഐക്യൂ ലെവല്‍ കുറയുന്നതിന് കാരണമാകുമോ?

യൂറിക് ആസിഡ് കൂടുതലാണോ, ഈ ജ്യൂസ് കുടിക്കാം

ഭക്ഷണം കഴിച്ചശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ? കാരണം ഇതാകാം

അടുത്ത ലേഖനം
Show comments