ഓൺലൈൻ വ്യാപര സ്ഥാപനങ്ങൾ വന്നതോടെയാണ് ഇന്ത്യയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ വലിയ വിലക്കുറവിൽ വാങ്ങാനണുള്ള അവസരങ്ങൾ വർധിച്ചത്. ചൈനീസ് കമ്പനികൾ കുറഞ്ഞ വിലക്ക് മികച്ച ഉപകരണങ്ങൾ എത്തിക്കുക കൂടി ചെയ്തതോടെ വിപണിയിൽ നേരത്തെ ഉണ്ടായിരുന്ന ബ്രാൻഡുകൾക്ക് ഉത്പന്നങ്ങളുടെ വില വലിയ രീതിയിൽ കുറക്കേണ്ടതായും വന്നു.
സ്മാർട്ട് ടി വികൾ സ്വന്തമാക്കാനുള്ള ഏറ്റവും നല്ല അവസരമാണ് ഫ്ലിപ്‌കാർട്ടും ആമസോണും ഉൾപ്പടെയുള്ള ഓൺലൈൻ വാണിജ്യ സ്ഥാപനങ്ങൾ ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. വിറ്റഴിക്കൽ മേളയുടെ ഭാഗമായി വിവിധ കമ്പനികളുടെ എൽ ഇ ഡി ടി വികളും സ്മാർട്ട് ടിവികളും ഉപ്പോൾ പകുതി വിലക്ക് സ്വന്തമാക്കാം.
സാസംങ്, സോണി, പാനാസോണിക്, ഷവോമി, എൽജി, ടിസിഎൽ, ഒനിഡ, ബിപിഎൽ, സാനിയോ, കൊഡാക്, കെവിൻ, തോംസൺ എന്നീ ബ്രാൻഡുകളുടെ ടി വികളാണ് ഓഫറിൽ ലഭ്യമാകുന്നത്. എം ഐയുടെ സ്മാർട്ട് ടിവിയാണ് ഓഫറിലെ താരം. ഓഫറിന്റെ ഭാഗമായി എം ഐ ടി വിയുടെ അടിസ്ഥാന മോഡൽ വിറ്റഴിക്കുന്നത് വെറും 12,999 രൂപക്കാണ്. 9490 രൂപ മുതൽ ടി വിവിയുടെ വില ആരംഭിക്കുന്നത് 19,990 രൂപ വിലയുള്ള ബി പി എൽ 32 ഇഞ്ച് ടി വിയാണ് ഈ വിലക്ക് വിൽക്കുന്നത്.
48,990 രൂപ വിലയുള്ള ടിസിഎൽ 43 ഇഞ്ച് 4കെ എൽഇഡി യുഎച്ച്ഡി സ്മാർട് ടിവി 49 ശതമാനം ഇളവിൽ 24,999 രൂപക്കാണ് ഒഫറുകൾ പ്രകാരം വിറ്റഴിക്കുന്നത്. 36,990 രൂപ വിലയുള്ള ഒനിഡ 40 ഇഞ്ച് ഫുൾ എച്ച്ഡി എൽഇഡി ടിവി 41 ശതമാനം വിലക്കുറവിൽ 21,990 രൂപയ്കക്ക് സ്വന്തമാക്കാനാകും. നിലവിലെ ടി വി എക്സ്ചേഞ്ച് ചെയ്തും, ഇ എം ഐ ഓപ്ഷൻ വഴിയും ടി വികൾ സ്വന്തമാക്കാനുള്ള അവസരവും ഉണ്ട്.