Webdunia - Bharat's app for daily news and videos

Install App

Cholera Symptoms and Remedies: വെള്ളം പോലെ മലം പോകും, കടുത്ത ക്ഷീണം; കോളറുടെ ലക്ഷണങ്ങള്‍

കോളറ രോഗിയെ പരിചരിക്കുന്ന വ്യക്തി മലമൂത്ര മാലിന്യങ്ങള്‍ കൈകാര്യം ചെയ്തതിനു ശേഷം സോപ്പിട്ട് കൈ കഴുകിയില്ലെങ്കില്‍ രോഗവ്യാപനം ഉണ്ടാകും

Webdunia
തിങ്കള്‍, 6 മാര്‍ച്ച് 2023 (10:03 IST)
Cholera Symptoms and Remedies: മലിനമായ ജലസ്രോതസുകളില്‍ നിന്നും ഭക്ഷണത്തില്‍ നിന്നും പകരുന്ന അസുഖമാണ് കോളറ. കൃത്യമായ ചികിത്സ കിട്ടിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാം. ഒരു ലക്ഷത്തോളം ആളുകള്‍ എല്ലാ വര്‍ഷവും കോളറ മൂലം മരണപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍. ശുചിത്വം പാലിക്കുകയാണ് കോളറയെ പ്രതിരോധിക്കാന്‍ ആദ്യം വേണ്ടത്. വിബ്രിയോ കോളറ എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന ജലജന്യ രോഗമാണ് കോളറ. 
 
കോളറ രോഗിയെ പരിചരിക്കുന്ന വ്യക്തി മലമൂത്ര മാലിന്യങ്ങള്‍ കൈകാര്യം ചെയ്തതിനു ശേഷം സോപ്പിട്ട് കൈ കഴുകിയില്ലെങ്കില്‍ രോഗവ്യാപനം ഉണ്ടാകും. രോഗാണു ശരീരത്തില്‍ പ്രവേശിച്ചു മിക്കവാറും 1-2 ദിവസത്തിനകം അസുഖമുണ്ടാകുന്നു. 
 
കടുത്ത ഛര്‍ദ്ദി, വയറിളക്കം, ക്ഷീണം എന്നിവയാണ് കോളറുടെ പ്രധാന ലക്ഷണങ്ങള്‍. കഞ്ഞിവെള്ളം പോലെയുള്ള മലമാണ് കോളറയുടെ പ്രത്യേകത. കോളറയുള്ളവരില്‍ നിര്‍ജലീകരണം പെട്ടന്ന് സംഭവിക്കുകയും ശരീരം തളരുന്നത് പോലെ തോന്നുകയും ചെയ്യും. നിര്‍ജലീകരണം തടയുകയാണ് കോളറയ്‌ക്കെതിരായ മികച്ച പ്രതിരോധ മാര്‍ഗം. ശുദ്ധ ജലം നന്നായി കുടിക്കണം. ഒ.ആര്‍.എസ്.ലായനി, ഉപ്പിട്ട കഞ്ഞി വെള്ളം, കരിക്കിന്‍ വെള്ളം, ഉപ്പിട്ട മോരിന്‍ വെള്ളം എന്നിവ കുടിക്കണം. രോഗബാധയുണ്ടായാലും 75 ശതമാനം ആളുകളിലും ലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

Royal Challengers Bengaluru: ബെംഗളൂരു അപകടം: ആര്‍സിബിയുടെ മാര്‍ക്കറ്റിങ് മാനേജര്‍ അടക്കം നാല് പേര്‍ അറസ്റ്റില്‍

ഴോണർ ഏതായാലും വേഷം എന്തായാലും കുഴപ്പമില്ല, ഫഹദിനൊപ്പം അഭിനയിക്കണം, ആഗ്രഹം തുറന്ന് പറഞ്ഞ് തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഏറ്റവും മോശം ഭക്ഷണമാണ് ബിസ്‌കറ്റ്; ഇക്കാര്യങ്ങള്‍ അറിയണം

ശിശുക്കളിലെ നാഡീ വൈകല്യങ്ങളുടെ പ്രാരംഭ ലക്ഷണങ്ങള്‍: മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

പഞ്ചസാര ആകാം, അമിതമാകരുത്

World Brain Tumour Day 2025: തലയിലുണ്ടാകുന്ന കാന്‍സറിന്റെ തുടക്കത്തിലെ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

ഈ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ വർക്ക്ഔട്ട് ചെയ്യരുത്

അടുത്ത ലേഖനം
Show comments