Select Your Language

Notifications

webdunia
webdunia
webdunia
webdunia

95 ശതമാനം ബ്ലോക്കുണ്ടായിരുന്നു, രക്ഷപ്പെട്ടത് ആക്ടീവ് ജീവിതശൈലി ഉണ്ടായിരുന്നത് കൊണ്ട് മാത്രം : സുസ്മിത സെൻ

95 ശതമാനം ബ്ലോക്കുണ്ടായിരുന്നു, രക്ഷപ്പെട്ടത് ആക്ടീവ് ജീവിതശൈലി ഉണ്ടായിരുന്നത് കൊണ്ട് മാത്രം : സുസ്മിത സെൻ
, ഞായര്‍, 5 മാര്‍ച്ച് 2023 (10:20 IST)
കഴിഞ്ഞ ദിവസമാണ് ആരാധകരെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി കൊണ്ട് ബോളിവുഡ് നടി സുസ്മിത സെൻ തനിക്കുണ്ടായ ഹൃദയാഘാതത്തെ പറ്റിയുള്ള വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. കടുത്ത നെഞ്ചുവേദനയാണ് തനിക്കുണ്ടായതെന്നും പ്രധാന ധമനിയിൽ 95 ശതമാനം ബ്ലോക്ക് ഉണ്ടായിരുന്നുവെന്നും സുസ്മിത പറയുന്നു.
 
നിരവധി യുവാക്കളാണ് ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നത്. അതിനാൽ പരിശോധനകൾ നടത്തേണ്ടത് അത്യാവശ്യമാണ്. നിങ്ങളിൽ നിരവധി പേർ ജിമ്മിൽ പോകുന്നത് അവസാനിപ്പിച്ചിട്ടുണ്ടെന്ന് അറിയാം എന്നാൽ അത് ശരിയല്ല. കാരണം ഞാൻ രക്ഷപ്പെടാൻ കാരണമായത് ഒരു ആക്ടീവ് ആയ ജീവിതശൈലി എനിക്കുണ്ടായത് കൊണ്ടാണ്. പുരുഷന്മാർക്ക് മാത്രമല്ല ഹൃദയാഘാതമുണ്ടാകുക എന്ന് സ്ത്രീകൾ മനസിലാക്കണം. ഇതിൽ പേടിക്കേണ്ടതായി ഒന്നുമില്ല. പക്ഷേ നിങ്ങൾക്ക് കൂടുതൽ ശ്രദ്ധ വേണം.
 
നിങ്ങൾക്ക് പുതിയൊരു ജീവിതം ലഭിക്കുമ്പോൾ നിങ്ങൾ അതിനെ ബഹുമാനിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നു. അപ്പോഴാണ് നിങ്ങൾ വ്യായാമം ചെയ്യാനും നിങ്ങളുടെ ഇഷ്ടം കൂടുതൽ ശക്തിപ്പെടുത്താനും പഠിക്കുന്നത്. സുസ്മിത പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുട്ടയിലെ വില്ലന്‍ ഈ ഭാഗമാണ് ! അമിതമായി കഴിക്കുന്നത് ആരോഗ്യത്തിനു ദോഷം