Select Your Language

Notifications

webdunia
webdunia
webdunia
webdunia

രുചികരമായ ഒരു ഉത്തമ ഔഷധം-‘പൊങ്ങ്‘

രുചികരമായ ഒരു ഉത്തമ ഔഷധം-‘പൊങ്ങ്‘
, തിങ്കള്‍, 5 നവം‌ബര്‍ 2018 (16:05 IST)
മുളച്ച തേങ്ങക്കുള്ളിൽ കാണപ്പെടുന്ന മൃതുലമായ ഭാഗമണ് പൊങ്ങ്. തേങ്ങയേക്കാളേറെ ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് പൊങ്ങ്. ഇത് നിത്യേന കഴിക്കുന്നതുകൊണ്ട് ലഭിക്കുന്ന ഗുണങ്ങൾ ചെറുതല്ല. മുളപ്പിച്ച പയറിനേക്കാളും ഗുണകരമാണ് പൊങ്ങ് എന്നതാണ് വാസ്തവം.
 
ജീവകങ്ങളായ ബി-1, ബി-3, ബി-5, ബി-6, എന്നിവയും സെലെനിയം, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങിയ പോഷകങ്ങളും ധാരാളമായി പൊങ്ങിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഏറ്റവുമധികം സഹായിക്കുന്ന ഒന്നാണ് പൊങ്ങ്.
 
അണുക്കൾക്കെതിരെയുള്ള ആന്റീ ബാക്ടീരിയയായും ആന്റീ ഫംഗൽ ആയും ശരീരത്തിൽ പൊങ്ങ് പ്രവർത്തിക്കും. പ്രമേഹ രോഗികൾക്ക് ഒരു അമുല്യ ഔഷധം തന്നെയാണ് പൊങ്ങ് എന്ന് തന്നെ പറയാം. ശരീരത്തിൽ ഇൻസുലിന്റെ ഉത്പാതനം മെച്ചപ്പെടുത്തി പ്രമേഹത്തെ ഇത് നിയന്ത്രിച്ച് നിർത്തുന്നു. 
 
മൂത്രാശയ സംബന്ധമായ രോഗങ്ങളെയും വൃക്കരോഗത്തെയും ചെറുക്കാൻ പൊങ്ങിന് പ്രത്യേക കഴിവുണ്ട്. പൊങ്ങ് കഴിക്കുന്നതിലൂടെ ശരീരത്തിൽ നല്ല കൊഴുപ്പിന്റെ അളവ് വർധിപ്പിക്കാൻ സാധിക്കും. തേങ്ങ മുളപ്പിച്ച് പൊങ്ങ് കുട്ടികൾക്ക് നൽകുന്നത് കുട്ടികളുടെ ആരോഗ്യകരമായ വളർച്ചക്ക് ഏറെ ഗുണകരമാണ്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാനസിക സമ്മർദ്ദം കുറക്കാൻ വെണ്ണ കഴിക്കാം !