Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു കാപ്പിയില്‍ കൂടുതല്‍ കൂടിക്കരുത്; ദൂഷ്യഫലങ്ങള്‍ ഇതൊക്കെ

ഒരു കാപ്പിയില്‍ കൂടുതല്‍ കൂടിക്കരുത്; ദൂഷ്യഫലങ്ങള്‍ ഇതൊക്കെ
, ബുധന്‍, 7 ജൂണ്‍ 2023 (11:40 IST)
കാപ്പി ഇഷ്ടമില്ലാത്തവരായി നമുക്കിടയില്‍ ആരും കാണില്ല. ഒരു ദിവസം മൂന്നും നാലും തവണ കാപ്പി കുടിക്കുന്ന മലയാളികളെ നമ്മള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ അമിതമായ കാപ്പി കുടി ശരീരത്തിനു അത്ര നല്ലതല്ല. നിരവധി പ്രത്യാഘാതങ്ങളാണ് ഇതുവഴി ഉണ്ടാകുന്നത്. 
 
കാപ്പി പല്ലിന്റെ ആരോഗ്യത്തെ വരെ പ്രതികൂലമായി ബാധിക്കുന്നു. അധികനേരം കാപ്പി വായില്‍ പിടിച്ചാല്‍ പല്ലില്‍ കറ വരാന്‍ ഇത് കാരണമാകും. കാപ്പിയിലെ ടാന്നിന്റെ സാന്നിധ്യമാണ് ഇതിനു കാരണം. അമിതമായി കാപ്പി കുടിക്കുന്നവരുടെ പല്ലുകളില്‍ മഞ്ഞനിറം ശ്രദ്ധിച്ചിട്ടില്ലേ? 
 
അമിതമായി കഫൈന്‍ അകത്ത് എത്തുന്നത് നെഞ്ചെരിച്ചില്‍, അസിഡിറ്റി എന്നിവയ്ക്ക് കാരണമാകും. 
 
അമിതമായ കാപ്പി കുടി കുടലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും 
 
കാപ്പി അമിതമായി അകത്തേക്ക് എത്തിയാല്‍ അത് ഡി ഹൈഡ്രേഷന്‍, തലവേദന, തലകറക്കം എന്നിവയ്ക്ക് കാരണമാകും. 
 
രാത്രി കാപ്പി കുടിക്കുന്നവരില്‍ ഉറക്കക്കുറവ് കാണപ്പെടുന്നു 
 
മൈഗ്രേന്‍ ഉള്ളവര്‍ കാപ്പി ഒഴിവാക്കുകയാണ് നല്ലത് 
 
ചിലരില്‍ കാപ്പി മാനസിക സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നു 
 
ഒരു ദിവസം ഒരു കാപ്പിയില്‍ കൂടുതല്‍ കുടിക്കരുത് 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അസിഡിറ്റി പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം