മാസ്‌ക് ഇനിയും പഴയ പോലെ എല്ലായിടത്തും ഉപയോഗിക്കണമോ? എവിടെയൊക്കെ ഒഴിവാക്കാം എന്ന സംശയം പലര്‍ക്കുമുണ്ട്. എന്നാല്‍ മാസക് ഉപയോഗം പൂര്‍ണമായും നിര്‍ത്തലാക്കാന്‍ സമയമായിട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതോടൊപ്പം തന്നെ മാസ്‌ക് ഒഴിവാക്കാവുന്നത് എവിടെയൊക്കെയാണെന്നും വിദഗ്ധര്‍ പറയുന്നുണ്ട്. തുറസായ സ്ഥലങ്ങളില്‍, നല്ല വായു സഞ്ചാരമുള്ള സ്ഥലങ്ങള്‍, ആള്‍ക്കൂട്ടം തീരെ ഇല്ലാത്തിടങ്ങള്‍, ഒറ്റയ്ക്ക് വാഹനം ഓടിക്കുമ്പോള്‍ എന്നീ സന്ദര്‍ഭങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമല്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ ആശുപത്രികള്‍, ഓഫീസുകള്‍, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, അച്ചിട്ട ഹാളുകള്‍, അടച്ചിട്ട മുറികള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് ഉപയോഗം പഴയ പോലെ തന്നെ താരണം.