കൊറോണയെന്ന് സംശയം; ഭാര്യയെ ബാത്‌റൂമിൽ പൂട്ടിയിട്ട് ഭർത്താവിന്റെ ക്രൂരത

ചിപ്പി പീലിപ്പോസ്
വ്യാഴം, 5 മാര്‍ച്ച് 2020 (15:23 IST)
കൊറോണയെക്കുറിച്ച് സംസാരിക്കുകയും സംശയം പ്രകടിപ്പിക്കുകയും ചെയ്ത ഭാര്യയെ ടോയ്‌ലറ്റിൽ പൂട്ടിയിട്ട് ഭർത്താവിന്റെ ക്രൂരത. ഭാര്യയ്ക്ക് കൊറോണ പിടിപ്പെട്ടിട്ടുണ്ടെന്ന സംശയമാണ് ഭർത്താവിനെ കൊണ്ട് ഇത്തരം ഒരു പ്രവൃത്തി ചെയ്യാൻ പ്രേരിപ്പിച്ചത്. 
 
സംസാരത്തിനിടെ ഭാര്യ ഭര്‍ത്താവിനോട് പറയുകയായിരുന്നു. വിദേശത്തുനിന്ന് വന്ന ഒരാളുമായി സംസാരിച്ചെന്നും കൊറോണ പിടിപ്പെടുമോ എന്ന് സംശയമുണ്ടെന്നുമാണ് യുവതി പറഞ്ഞത്. ഇതോടെ ഭർത്താവ് ഭാര്യയെ പിടിച്ച് വലിച്ച് കൊണ്ട് പോയി ‌ബാത്ത്‌റൂമിൽ പൂട്ടിയിടുകയായിരുന്നു. ഇവർ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തി ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.  
 
അതേസമയം ഇന്ത്യയില്‍ 30 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കേരളത്തിൽ രോഗം ഭേദമായവരുടെ കണക്ക് കൂടി എടുത്താൽ ഇന്ത്യയിൽ 33 പേർക്കാണ് കൊറോണ ബാധിച്ചത്. അതേസമയം കൊറോണ വൈറസിനേക്കുറിച്ച് ഇന്ത്യക്കാര്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യക്ക് പുറത്ത് സഞ്ചരിച്ച് മടങ്ങിയെത്തിവരിലാണ് കൊറോണ വൈറസ് കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യയില്‍ തന്നെയുള്ളവര്‍ക്ക് രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജപ്പാന്‍കാരുടെ സന്തോഷത്തിന്റെ രഹസ്യം ഇതാണ്

നിങ്ങളുടെ കുഞ്ഞിന് രാത്രി പുതച്ചു കൊടുക്കുന്നത് ഇഷ്ടമാണോ? പുതപ്പ് തട്ടി മാറ്റുന്നുണ്ടോ? കാരണമിതാണ്

എന്തുകൊണ്ടാണ് തണുത്ത കാലാവസ്ഥയില്‍ സന്ധിവേദന ഉണ്ടാവുന്നത്

ഡ്രൈവിങ്ങിനിടെ ഉറക്കം വരുന്നത് ചിലപ്പോള്‍ ഈ രോഗത്തിന്റെ ലക്ഷണമാകാം

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമെന്ന് പഠനം

അടുത്ത ലേഖനം
Show comments