Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാരങ്ങാവെള്ളം ഇങ്ങനെയാണോ കുടിക്കുന്നത് ?; എങ്കില്‍ രോഗങ്ങള്‍ ഉറപ്പ്

നാരങ്ങാവെള്ളം ഇങ്ങനെയാണോ കുടിക്കുന്നത് ?; എങ്കില്‍ രോഗങ്ങള്‍ ഉറപ്പ്

നാരങ്ങാവെള്ളം ഇങ്ങനെയാണോ കുടിക്കുന്നത് ?; എങ്കില്‍ രോഗങ്ങള്‍ ഉറപ്പ്
, വെള്ളി, 7 ഡിസം‌ബര്‍ 2018 (12:16 IST)
നാരങ്ങാവെള്ളം ആരോഗ്യത്തിന് ഉത്തമമാണെന്ന കാര്യത്തില്‍ സംശയമില്ല. വൈറ്റമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും നാരങ്ങ ശരീരത്തിന് ആവശ്യമായ ഘടകങ്ങള്‍ നല്‍കുന്നതില്‍ കേമനാണ്.

അമിതമായും തെറ്റായ രീതിയിലും നാരങ്ങ ഉപയോഗിച്ചാല്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് വിദഗ്ദര്‍ വ്യക്തമാക്കുന്നത്. നാരങ്ങാ നീര് വെള്ളം ചേര്‍ക്കാതെ കുടിക്കുന്നതു മൂലം സിട്രിക് ആസിഡ് ശരീരത്തില്‍ എത്തി അവയവങ്ങള്‍ക്ക് ദോഷമുണ്ടാക്കും.

വണ്ണം കുറമെന്ന ധാരണയില്‍ ഒന്നോ രണ്ടോ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്ന ശീലം ഭൂരിഭാഗം പേരിലുമുണ്ട്. ഇത്  ശരീരത്തിന് അപകടകരമാണ്. അള്‍സറും അസിഡിറ്റിയും വര്‍ദ്ധിക്കാന്‍ ഇത് കാരണമാകും.

അമിതമായ നാരങ്ങാനീര് മൈഗ്രേനുള്ള കാരണവുമാകാറുണ്ട്. നാരങ്ങയുടെ തൊണ്ടില്‍ അടങ്ങിയിരിക്കുന്ന ഓക്‌സലേറ്റ്‌ കിഡ്‌നി സ്‌റ്റോണിന് കാരണമാകും.

സിട്രിക് ആസിഡ് പല്ലിന്റെ ആരോഗ്യത്തിന് ദോഷമാണ്. ദിവസവും 120 മില്ലിയേക്കാള്‍ കൂടുതല്‍ നാരങ്ങാനീര് കഴിക്കുന്നത് ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മാര്‍ക്കും ദോഷം ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുരുഷനറിഞ്ഞിരിക്കണം അവൾ ആഗ്രഹിക്കുന്ന ആ സമയം!