സോഡ പതിവാക്കുന്നവര്‍ ഇതെല്ലാം അറിയണം; നിങ്ങളുടെ ആരോഗ്യം നശിക്കുകയാണ്!
സോഡ പതിവാക്കുന്നവര്‍ ഇതെല്ലാം അറിയണം; നിങ്ങളുടെ ആരോഗ്യം നശിക്കുകയാണ്!
സോഡ കുടിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്‌ത്രീകളും പുരുഷന്മാരും ഒരു പോലെ ആശ്രയിക്കുന്ന ഒന്നാണ് സോഡ. കാലം മാറിയതോടെ പഴയ ‘വട്ട് സോഡ’യില്‍ നിന്നും രുചിയിലും നിറത്തിലും വ്യത്യസ്ഥത പുലര്‍ത്തുന്ന പാനീയങ്ങളിലേക്ക് എല്ലാവരും മാറി.
നിത്യേന സോഡ പോലുള്ള പാനീയങ്ങള്‍ കുടിക്കുന്നവരില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട് എന്ന കാര്യം പലര്‍ക്കുമറിയില്ല. വെള്ളത്തില്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് മര്‍ദ്ദത്തില്‍ ലയിപ്പിക്കുന്നതാണ് സോഡ. ഈ നിര്‍മാണത്തില്‍ എന്തെങ്കിലും ഏറ്റകുറച്ചില്‍ ഉണ്ടായാല്‍ സോഡ അപകടകാരിയാകും.
പതിവായി സോഡ കുടിക്കുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നത്. ഈ ശീലം കിഡ്‌നിയുടെ ആരോഗ്യം നശിക്കുന്നതിനും പ്രമേഹം വര്‍ദ്ധിക്കാനും കാരണമാകും. സോഡയില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര പാന്‍ക്രിയാസിന് സമ്മര്‍ദ്ദമുണ്ടാക്കുകയും തുടര്‍ന്ന് ശരീരത്തിന് വേണ്ടത്ര ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാക്കുകയും ചെയ്യും.
ഡയറ്റ് സോഡയില്‍ ചേര്‍ത്തിരിക്കുന്ന കാരമല്‍ കളറിംഗ് കാന്‍സറിനുവരെ കാരണമാകുമെന്ന് പറയപ്പെടുന്നു. കാരമല്‍ കളറിംഗ് എന്ന പദാര്‍ഥത്തില്‍ അടങ്ങിയിരിക്കുന്ന കാരമലൈസ്ഡ് എന്ന കെമിക്കന്‍ ഷുഗറില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. അതിനാല്‍ ഇതിന്റെ ഉപയോഗം തൈറോയ്ഡ്, കരള്‍, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന കാന്‍സറിന് കാരണമാകും.
സോഡ അമിതമായി കുടിക്കുന്നവരില്‍ കാണുന്ന ഒരു പ്രശ്‌നമാണ് രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത്. ഇതുമൂലം രക്തയോട്ടം വൈകാനും നിലയ്‌ക്കാനും കാരണമാകും. സോഡ കലര്‍ന്ന ഭൂരിഭാഗം പാനിയങ്ങളിലും ഉയര്‍ന്ന തോതില്‍ കലോറി അടങ്ങിയിട്ടുണ്ട്. ഇതുമൂലം ശരീരഭാരം അമിതമാകും. സ്‌ത്രീകളും കുട്ടികളാണ് ഈ അവസ്ഥയ്‌ക്ക് കൂടുതലായി അടിമപ്പെടുന്നത്. സോഡ കലര്‍ന്ന പല സോഫ്റ്റ് ഡ്രിങ്കുകളിലും ഉയര്‍ന്ന അളവിലാണ് പഞ്ചസാര അടങ്ങിയിട്ടുള്ളത്.
സോഡ പതിവായി കഴിക്കുന്ന പുരുഷന്മാരില്‍ 20 ശതമാനം പേരില്‍ ഹൃദയാഘാത സാധ്യത വളരെ കുടുതലായി കാണുന്നുണ്ട്. സോഡയിലുള്ള അസിഡിറ്റി പല്ലിന്റെ ഇനാമലിന് കേട് വരുത്തും. ഫോസ്ഫറിക് ആസിഡുകള്‍ സോഡയില്‍ ഉള്ളതിനാല്‍ ഇത് എല്ലുകളുടെ ആരോഗ്യം നശിപ്പിക്കുകയും ചെയ്യും. കൂടാതെ, മെറ്റബോളിസത്തിന്റെ അളവ് കുറക്കാനും സോഡ പതിവാകുന്നത് കാരണമാകും.