Webdunia - Bharat's app for daily news and videos

Install App

ഡെങ്കിപ്പനിക്കെതിരായി ഫലപ്രദമായ വാക്‌സിന്‍ നിലവിലില്ല, ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 3 ജൂലൈ 2023 (08:40 IST)
രോഗകാരിയായ കൊതുക് കടിച്ച് രണ്ട് ദിവസം മുതല്‍ 7 ദിവസത്തിനകം രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. കുട്ടികളിലും പ്രായമായവരിലും വ്യത്യസ്ത തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ആയിരിക്കും. എന്നാല്‍ ചിലര്‍ക്ക് സാധാരണ വൈറല്‍ പനിയുടേതിന് സമാനമായ ലക്ഷണങ്ങള്‍ മാത്രമായിരിക്കും ഉണ്ടാകുക.
 
കുട്ടികളില്‍ ചെറിയ പനിയില്‍ തുടങ്ങി ചര്‍മ്മത്തില്‍ പാടുകള്‍ വരെ കാണപ്പെടും. അതേസമയം പ്രായമായവരില്‍ ശക്തമായ പനി, ചര്‍മത്തില്‍ ചുമന്ന് തടിച്ച പാടുകള്‍, അസഹനീയമായ പേശിവേദകള്‍ എന്നിവ ആയിരിക്കും പ്രധാനമായും കാണുക. പനി വന്ന് 2 ദിവസങ്ങള്‍ക്ക് ശേഷം കുറയുകയും 3-4 ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും വന്നാല്‍ അത് രോഗലക്ഷണമാണ്. വീണ്ടും പനി ഉണ്ടാകുമ്പോള്‍ ചര്‍മ്മത്തില്‍ പ്രത്യേകിച്ച് കൈകാലുകളില്‍ ചുമന്ന പാടുകളും ഉണ്ടാകാം. പാടുകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ പനിയുടെ തീവ്രത കുറഞ്ഞേക്കാം. പനിയോടൊപ്പം ചുമ, ശ്വാസംമുട്ടല്‍, ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവയും ഉണ്ടായേക്കാം.
 
ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും മടി കാണിക്കുക, മലം കറുത്ത നിറത്തില്‍ പോകുക, രോഗിയിലുണ്ടാകുന്ന സ്വഭാവ വ്യതിയാനങ്ങള്‍, കൈകാലുകള്‍ തണുത്ത് മരവിക്കുക, മൂത്രത്തിന്റെ അളവ് കുറയുക തുടങ്ങിയവയും ഡെങ്കിയുടെ ലക്ഷണമാണ്
 
രോഗിക്ക് പരിപൂര്‍ണ വിശ്രമവും ആവശ്യത്തിനു പോഷകാഹാരവും ആവശ്യമാണ്. ധാരാളം വെള്ളം കുടിക്കണം. ഇത് ക്ഷീണം കുറയ്ക്കുവാനും നിര്‍ജ്ജലീകരണത്തെത്തുടര്‍ന്നുള്ള സങ്കീര്‍ണതകള്‍ അകറ്റാനും സഹായിക്കും. ചികിത്സയ്ക്കായി ആസ്പിരിന്‍, ആന്റി ബയോട്ടിക്കുകള്‍ എന്നിവ നല്‍കാറില്ല. ഡെങ്കിപ്പനിക്കെതിരായി ഫലപ്രദമായ വാക്‌സിന്‍ നിലവിലില്ല, അതിനാല്‍ ഈ സാഹചര്യത്തില്‍ രോഗാണുവാഹകരായ കൊതുകുകളെ നിയന്ത്രിക്കുന്നതാണ് പ്രതിരോധത്തിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാല്‍ കൊതുകുകള്‍ പെറ്റുപെരുകുന്ന സാഹചര്യം ഒഴിവാക്കാം. പനി പൂര്‍ണമായും ഭേദമാകുന്നതു വരെ രോഗിയെ ശ്രദ്ധയോടെ പരിചരിക്കണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Vijay Trisha: 'അവർ ഒരുമിച്ചാണ് താമസം, പാർട്ടി ക്ലച്ച് പിടിച്ചാൽ തൃഷയും കളത്തിലിറങ്ങും': ആലപ്പി അഷറഫ്

സമൂസയും ജിലേബിയും മദ്യപാനവും സിഗരറ്റ് വലിയും പോലെ പ്രശ്നക്കാർ, ഹാനികരമെന്ന് ആരോഗ്യമന്ത്രാലയം

വിദ്യാലയങ്ങള്‍ മതേതരമായിരിക്കണം; പ്രാര്‍ത്ഥനകള്‍ അടക്കം പരിഷ്‌കരിക്കും, ചരിത്ര നീക്കവുമായി സര്‍ക്കാര്‍

Nipah Death: പാലക്കാട് നിപ ബാധിച്ച് മരിച്ച 58കാരൻ്റെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം, സമ്പർക്കത്തിൽ വന്നവർ ക്വാറൻ്റൈനിൽ പോകണമെന്ന് നിർദേശം

തമിഴ്‌നാട്ടില്‍ ഡീസൽ കൊണ്ടുപോയ ചരക്ക് ട്രെയിനിന് തീപിടിച്ചു; അപകടം തിരുവള്ളൂർ സ്റ്റേഷന് സമീപം (വീഡിയോ)

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ എണ്ണ പുരുഷന്മാരെ ബലഹീനരാക്കും; മരണത്തിന് കാരണമാകും!

ടോയ്ലറ്റില്‍ നിങ്ങള്‍ എത്രസമയം ഇരിക്കും; ഹെമറോയിഡ് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ കാരണമാകും

കര്‍ക്കടകമാണ്, മുരിങ്ങയില കഴിക്കരുതെന്ന് പലരും പറയും; യാഥാര്‍ഥ്യം ഇതാണ്

30ദിവസം പഞ്ചസാര കഴിക്കാതിരുന്നുനോക്കു, മുഖത്തിന്റെ ഭംഗി വര്‍ധിക്കും!

പ്രമേഹത്തെ വരുതിയിലാക്കാൻ കഴിവുള്ള പൂക്കൾ

അടുത്ത ലേഖനം
Show comments