Publish Date: Thu, 22 Jun 2023 (08:38 IST)
Updated Date: Thu, 22 Jun 2023 (08:39 IST)
സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് 22 ദിവസത്തിനിടെ മരണപ്പെട്ടത് 25 പേരാണ്. 22 ദിവസത്തിനിടെ രോഗബാധിതരായത് 1211 പേരാണ്. കഴിഞ്ഞ ദിവസം ഡെങ്കിപ്പനി ബാധിച്ച് നാലുപേര്‍കൂടി മരിച്ചിരുന്നു. അതേസമയം ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളോടുകൂടി 3710 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
സംസ്ഥാനത്ത് മിക്ക ജില്ലകളിലും ആശുപത്രി കിടക്കകള്‍ പനി ബാധിതരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അതേസമയം അടുത്ത മാസത്തോടെ ഡെങ്കിപ്പനി രോഗവ്യാപനം പാരമ്യത്തിലെത്തുമെന്നാണ് മുന്നറിയിപ്പുള്ളത്.