Webdunia - Bharat's app for daily news and videos

Install App

ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ കൊതുകുകളുടെ ഉറവിട നശീകരണം നടത്തിയില്ലെങ്കില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യതയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

സിആര്‍ രവിചന്ദ്രന്‍
ശനി, 25 നവം‌ബര്‍ 2023 (12:15 IST)
ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ കൊതുകുകളുടെ ഉറവിട നശീകരണം നടത്തിയില്ലെങ്കില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യതയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അതിനാല്‍ ജാഗ്രത പാലിക്കണം. ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ ജില്ലാ കളക്ടര്‍മാരെ സ്ഥിതി അറിയിക്കുകയും ഹോട്ട് സ്‌പോട്ടുകള്‍ കൈമാറുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും വേണം. ജില്ലകളിലെ ഹോട്ട് സ്‌പോട്ട് മാപ്പുകള്‍ പ്രസിദ്ധീകരിക്കണം. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി.
 
എല്ലാ ജില്ലകളുടേയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനം ചെയ്തു. ഫീല്‍ഡ്തല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. കൊതുകുകളുടെ ഉറവിട നശീകരണത്തിന് പ്രത്യേക പ്രാധാന്യം നല്‍കണം. ആരോഗ്യ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റും ഏകോപിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തണം. കൊതുകുകളുടെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തണം. എല്ലാ വീടുകളും ആശുപത്രികളും സ്ഥാപനങ്ങളും കൊതുക് വളരാതിരിക്കാന്‍ ശ്രദ്ധിക്കണം. വീടിന്റെ അകത്തും പുറത്തും വെള്ളം കെട്ടി നില്‍ക്കാതെ നോക്കണം. പരിസരം വൃത്തിയായി സൂക്ഷിക്കണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചിലിക്കെതിരെ മെസ്സി കളിച്ചത് കടുത്ത പനിയും തൊണ്ടവേദനയും ഉള്ളപ്പോൾ, പെറുവിനെതിരെ സൂപ്പർ താരമില്ല

ലഹരി ഉപയോഗം കൂടുന്നതിന് കാരണം നിയോ ലിബറൽ മുതലാളിത്തം സൃഷ്ടിക്കുന്ന അരാജകാവസ്ഥ: മുഖ്യമന്ത്രി പിണറായി വിജയൻ

ഒറ്റക്കൊമ്പനും മറ്റ് 2 പ്രൊജക്ടുകളുമുണ്ട്, ബജറ്റിന് ശേഷം ഷൂട്ടിന് പോകുമെന്ന് സുരേഷ് ഗോപി

യുഎഇ ഇന്‍ഡസ്ട്രിയല്‍ മേഖലയിലേക്ക് പുരുഷ നഴ്‌സുമാരുടെ സൗജന്യ നിയമനം

അവസരങ്ങൾ ലഭിച്ചില്ല, ഡിപ്രസ്ഡ് സ്റ്റേജുവരെ പോയി, സിനിമ കരിയറിലെ തുടക്കകാലത്തെ കുറിച്ച് ദീപ തോമസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്താണ് വീഗനിസം: കമ്പിളിയുള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉപേക്ഷിക്കണം! ഇക്കാര്യങ്ങള്‍ അറിയണം

പല്ലുകള്‍ വെളുപ്പിച്ചെടുക്കണോ, ഇതൊന്ന് പരീക്ഷിച്ചു നോക്കു

തേയില പതിവാക്കിയാല്‍ പ്രമേഹം വരാനുള്ള സാധ്യത 47 ശതമാനം കുറയ്ക്കാം

പഞ്ചസാര കുറയ്ച്ചാല്‍ വൃക്കയില്‍ കല്ലുണ്ടാകാനുള്ള സാധ്യത കുറയ്ക്കാം!

ചര്‍മത്തിലും മുടിയിലും പ്രശ്‌നങ്ങളോ, ഇതാണ് കാരണം

അടുത്ത ലേഖനം
Show comments