Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡെങ്കിപ്പനി വന്ന രോഗിയെ പരിചരിക്കേണ്ടത് ഇങ്ങനെ

Dengu Fever Kerala
രോഗിക്ക് പരിപൂര്‍ണ വിശ്രമവും ആവശ്യത്തിനു പോഷകാഹാരവും ആവശ്യമാണ്. ധാരാളം വെള്ളം കുടിക്കണം. ഇത് ക്ഷീണം കുറയ്ക്കുവാനും നിര്‍ജ്ജലീകരണത്തെത്തുടര്‍ന്നുള്ള സങ്കീര്‍ണതകള്‍ അകറ്റാനും സഹായിക്കും. ചികിത്സയ്ക്കായി ആസ്പിരിന്‍, ആന്റി ബയോട്ടിക്കുകള്‍ എന്നിവ നല്‍കാറില്ല. ഡെങ്കിപ്പനിക്കെതിരായി ഫലപ്രദമായ വാക്‌സിന്‍ നിലവിലില്ല, അതിനാല്‍ ഈ സാഹചര്യത്തില്‍ രോഗാണുവാഹകരായ കൊതുകുകളെ നിയന്ത്രിക്കുന്നതാണ് പ്രതിരോധത്തിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. 
 
വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാല്‍ കൊതുകുകള്‍ പെറ്റുപെരുകുന്ന സാഹചര്യം ഒഴിവാക്കാം. പനി പൂര്‍ണമായും ഭേദമാകുന്നതു വരെ രോഗിയെ ശ്രദ്ധയോടെ പരിചരിക്കണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പത്തനംതിട്ടയില്‍ കടുവയെ അവശനിലയില്‍ കണ്ടെത്തി