അമേരിക്കയില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നു; കാരണം കാലാവസ്ഥാ വ്യതിയാനം
കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ ഏകദേശം 3,700 പുതിയ ഡെങ്കിപ്പനി അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു
യുഎസ് സംസ്ഥാനങ്ങളായ കാലിഫോര്‍ണിയ, ഫ്‌ലോറിഡ, ടെക്‌സസ് എന്നിവിടങ്ങളിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ രാജ്യവ്യാപകമായി ഡെങ്കിപ്പനി കേസുകള്‍ ഇരട്ടിയോളം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണെന്ന് പറയുന്നു. യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) പ്രകാരം, കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ ഏകദേശം 3,700 പുതിയ ഡെങ്കിപ്പനി അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു, 2023 ല്‍ ഇത് ഏകദേശം 2,050 ആയിരുന്നുവെന്ന് കെഎഫ്എഫ് ഹെല്‍ത്ത് ന്യൂസ് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
കാലിഫോര്‍ണിയ, ഫ്‌ലോറിഡ അല്ലെങ്കില്‍ ടെക്‌സസ് എന്നിവിടങ്ങളിലായി പുതിയതായി 105 കേസുകള്‍ കൂടി റിപ്പോര്‍ട്ട ചെയ്യപ്പെട്ടിട്ടുണ്ട്. ഈ അണുബാധകള്‍ അന്താരാഷ്ട്ര യാത്രയിലൂടെ ലഭിച്ചതല്ലെന്നും പ്രാദേശികമായി ലഭിച്ച അണുബാധയാണെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. കാലിഫോര്‍ണിയയിലാണ് കൂടുതല്‍ വര്‍ധനവ് ഉണ്ടായിട്ടുള്ളത്. 2024 ല്‍ കാലിഫോര്‍ണിയയില്‍ 725 ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
2023 ല്‍ 250 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഏകദേശം മൂന്നിരട്ടി വര്‍ദ്ധനവാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. രോഗബാധിതരായ ഈഡിസ് കൊതുകുകളുടെ കടിയിലൂടെയാണ് രോഗം പടരുന്നത്. ചൂടുള്ള നഗരപ്രദേശങ്ങളിലാണ് ഈ കൊതുകുകള്‍ ഏറ്റവും നന്നായി അതിജീവിക്കുന്നത്. പകല്‍ സമയത്താണ് ഇവ കടിക്കുന്നത്. കൊതുകുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് കാലാവസ്ഥാ വ്യതിയാനം കാരണമായി.