Webdunia - Bharat's app for daily news and videos

Install App

അല്പം ശ്രദ്ധിച്ചാൽ ഡെങ്കിപ്പനി ഒഴിവാക്കാം

Webdunia
തിങ്കള്‍, 19 ജൂണ്‍ 2023 (20:26 IST)
സംസ്ഥാനത്ത് കാലവർഷം ആരംഭിച്ചതോടെ ഡെങ്കിപ്പനി ആശങ്കയും ശക്തമായിരിക്കുകയാണ്. പ്രതിവർഷം കോടിക്കണക്കിന് ആളുകൾക്ക് പിടിപെടുന്ന അസുഖമാണ് ഡെങ്കി. ഇതിൽ അഞ്ചുലക്ഷത്തോളം പേർക്ക് രോഗം മാരകമാകാറുണ്ട്. എയ്ഡിസ് കൊതുകുകളാണ് രോഗം പരത്തുന്നത്. പ്രതിരോധ ശേഷി കുറഞ്ഞവരിൽ ഒരു തവണ കൊതുകിന്റെ കടിയേറ്റാൽ പോലും രോഗം പിടിപെടാം.
 
3 ദിവസം മുതൽ 15 ദിവസം വരെയാണ് ഡെങ്കിപ്പനി നീണ്ടുനിൽക്കുക. തലവേദന,പനി,കടുത്ത ക്ഷീണം. സന്ധികളിലും പേശികളിലും വേദന തുടങ്ങിയവ സാധാരണലക്ഷണങ്ങളാണ്. ഹൃദയമിടിപ്പ് കുറയുന്നതും രക്തസമ്മർദ്ദം കുറയുന്നതും രോഗത്തിന്റെ ലക്ഷണമാണ്. ഒരിനം ഡെങ്കിപ്പനി പിടിപെട്ടയാൾക്ക് മറ്റൊരു വൈറസ് ബാധകൂടിയുണ്ടാകുന്ന ഡെങ്കി ഹെമറേജസ് ഫീവറാണ് അപകടമായത്. രോഗം ഗുരുതരമായാൽ രക്തസ്രാവമുണ്ടാകും. ഇത്തരം പനി വരുന്നവരിൽ 6 മുതൽ 30 ശതമാനം വരെയാണ് മരണനിരക്ക്. തൊണ്ടവേദന,ചുമ,മനംപിരട്ടൽ,ഛർദ്ദി,അടിവയറ്റിൽ വേദനഎന്നിവയാണ് ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കണ്ട് ഒരാഴ്ചക്കകം രോഗം മൂർച്ചിക്കും. ഇതോടെ നാഡിമിടിപ്പ് ദുര്ബമ്ലാവുകയും വായയ്ക്ക് ചുറ്റും കരുവാളിപ്പ് ഉണ്ടാവുകയും വായ, മൂക്ക് എന്നിവയിലൂടെയും മലത്തിലൂടെയും രക്തസ്രാവമുണ്ടാകാം. അടിയന്തിര വൈദ്യസഹായം ലഭിച്ചില്ലെങ്കിൽ രോഗിയുടെ ജീവൻ തന്നെ നഷ്ടപ്പെടാം.
 
കൊതുക് പെരുകുന്നത് തടയുകയാണ് ഡെങ്കിപ്പനി തടയുന്നതിനുള്ള ഒരു മാർഗം. കൊതുക് കടിക്കാതിരിക്കാൻ കൊതുകുവലകൾ ഉപയോഗിക്കാം. വെള്ളം കെട്ടിനിൽക്കുന്നത് തടയുക എന്നതാണ് ഡെങ്കിപ്പനി വരാതിരിക്കാൻ ചെയ്യേണ്ട മറ്റൊരു കാര്യം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

സോഡയുടെ ഉപയോഗം ഹൃദയത്തെ ബാധിക്കും

ഹെല്‍മറ്റ് ധരിച്ചാല്‍ മുടി കൊഴിയുമോ?

തലയിലെ മുടി മുരടിച്ചുനില്‍ക്കുകയാണോ, മുടിവളര്‍ച്ചയ്ക്ക് ഈ മൂന്ന് ഭക്ഷണങ്ങള്‍ മാത്രം മതി

തൈരും യോഗര്‍ട്ടും തമ്മിലുള്ള വ്യത്യാസമെന്ത്? ഏതാണ് നല്ലത്

പോഷക കുറവ് വരണ്ട കണ്ണുകള്‍ക്ക് കാരണമാകും, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments