Webdunia - Bharat's app for daily news and videos

Install App

പ്രായമായവരിലെ വയറിളക്കം; ഈ പാനിയങ്ങള്‍ കുടിക്കണം

രുചിയിലോ മണത്തിലോ വ്യത്യാസമുള്ള ഭക്ഷണം കഴിക്കരുത്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 10 ഏപ്രില്‍ 2025 (20:36 IST)
വയറിളക്കം മൂലമുള്ള നിര്‍ജലീകരണം കുഞ്ഞുങ്ങളിലും പ്രായമുള്ളവരിലും ഗുരുതരമാകാന്‍ ഇടയുണ്ട്. വയറിളക്കം മൂലമുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ അവബോധം വളരെ പ്രധാനമാണ്. ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും വയറിളക്ക രോഗങ്ങള്‍ ഉണ്ടാകാം. അതിനാല്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. രുചിയിലോ മണത്തിലോ വ്യത്യാസമുള്ള ഭക്ഷണം കഴിക്കരുത്. 
 
ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കരുത്. ലോകത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ മരണ കാരണമാകുന്ന പ്രധാനപ്പെട്ട രോഗങ്ങളിലൊന്നാണ് വയറിളക്ക രോഗങ്ങള്‍. വയറിളക്ക രോഗമുണ്ടായാല്‍ ശരീരത്തില്‍ ജലാംശം നഷ്ടപ്പെടുന്ന അവസ്ഥയായ നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. 
 
വയറിളക്കം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, ഒ.ആര്‍.എസ്. എന്നിവ നല്‍കുന്നത് വഴി നിര്‍ജലീകരണം തടയുവാനും രോഗം ഗുരുതരമാകാതിരിക്കുവാനും സാധിക്കുന്നതാണ്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും ഒ.ആര്‍.എസ്., സിങ്ക് എന്നിവ സൗജന്യമായി ലഭിക്കും. വയറിളക്കം നില്‍ക്കുന്നില്ലെങ്കില്‍ എത്രയും വേഗം ഡോക്ടറെ സമീപിക്കേണ്ടതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എന്നാൽ ഈ ക്ലബിനെ അർജൻ്റീന എന്ന് തന്നെ വിളിച്ചൂടെ, കിസ്റ്റ്യൻ റോമോറെയെ നോട്ടമിട്ട് അത്ലറ്റികോ മാഡ്രിഡ്

Menstrual Hygiene : ആർത്തവ നാളുകളിലെ ശുചിത്വം: ഇക്കാര്യങ്ങളിൽ ശ്രദ്ധ വെച്ചാൽ അണുബാധ തടയാം

'ഓ... ഇത്ര പറയാനും മാത്രം ഒന്നുമില്ല അത്': കമൽ ഹാസനുമായുള്ള ചുംബനരം​ഗ വിവാദത്തെ തള്ളി അഭിരാമി

ദേശീയ പാത തകരാര്‍; വീഴ്ച സമ്മതിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയവും ദേശീയപാത അതോറിറ്റിയും

മഴയെത്തി, ഒപ്പം രോഗങ്ങളുടെ വിളയാട്ടവും, ഡെങ്കിയും എലിപ്പനിയും ഉയരുന്നു, ഒപ്പം ആശങ്കയായി കൊവിഡും, ജാഗ്രത വേണം

എല്ലാം കാണുക

ഏറ്റവും പുതിയത്

ADHD യുടെ സാധാരണ ലക്ഷണങ്ങളും രോഗനിര്‍ണയവും അറിയണം; കൂടുതലും കാണുന്നത് ആണ്‍കുട്ടികളില്‍

എന്തുകൊണ്ടാണ് കേരളത്തില്‍ രോഗങ്ങള്‍ വേഗത്തില്‍ പിടിമുറുക്കുന്നത്

ചർമം തിളങ്ങാൻ ഗ്ലൂട്ടാത്തയോണ്‍ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങള്‍

എപ്പോഴും ഗ്യാസിന്റെ പ്രശ്‌നം ഉള്ളതായി തോന്നുന്നതിന്റെ പ്രധാന കാരണങ്ങള്‍ ഇവയാണ്

നിങ്ങളുടെ ഹൃദയം തകരാറിലായതിന് കൈകള്‍ കാണിക്കുന്ന ഏഴുലക്ഷണങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments