Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏതൊക്കെ സമയത്താണ് ഭക്ഷണം കഴിക്കേണ്ടത്? ഇക്കാര്യങ്ങള്‍ എപ്പോഴും മനസ്സില്‍ സൂക്ഷിക്കുക

ഏതൊക്കെ സമയത്താണ് ഭക്ഷണം കഴിക്കേണ്ടത്? ഇക്കാര്യങ്ങള്‍ എപ്പോഴും മനസ്സില്‍ സൂക്ഷിക്കുക
, വെള്ളി, 26 മെയ് 2023 (09:40 IST)
മനുഷ്യന്റെ ശരീരത്തിനു ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണം. മലയാളികള്‍ പൊതുവെ മൂന്ന് നേരം ഭക്ഷണം കഴിക്കുന്നവരാണ്. എന്നാല്‍ ഭക്ഷണം കഴിക്കാന്‍ കൃത്യമായ നേരവും സമയവുമുണ്ട്. എപ്പോഴെങ്കിലും നിങ്ങള്‍ കൃത്യ നേരത്ത് ഭക്ഷണം കഴിച്ചിട്ടുണ്ടോ? ഓരോ ദിവസവും എപ്പോഴൊക്കെയാണ് ഭക്ഷണം കഴിക്കേണ്ടതെന്ന് അറിഞ്ഞിരിക്കാം.
 
പ്രഭാത ഭക്ഷണം ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ് ഒരു മണിക്കൂറിനുള്ളില്‍ കഴിക്കണം. രാവിലെ ഏഴിനും എട്ടിനും ഇടയില്‍ പ്രഭാത ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. ഒരു കാരണവശാലും പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. ഒരു ദിവസത്തിനു ആവശ്യമായ എല്ലാ പോഷകങ്ങള്‍ പ്രഭാത ഭക്ഷണത്തില്‍ നിന്നാണ് ലഭിക്കേണ്ടത്. 
 
ഉച്ചഭക്ഷണം 12 നും ഒന്നിനും ഇടയില്‍ കഴിക്കുന്നതാണ് ഉചിതം. ഉച്ചഭക്ഷണം വൈകി കഴിക്കുന്നവരില്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കാണപ്പെടുന്നു. ഉച്ചഭക്ഷണത്തില്‍ പച്ചക്കറികള്‍ ധാരാളം ചേര്‍ക്കാന്‍ ശ്രമിക്കണം. 
 
വളരെ മിതമായി മാത്രമേ അത്താഴം കഴിക്കാവൂ. രാത്രി എട്ട് മണിക്ക് മുന്‍പ് നിര്‍ബന്ധമായും അത്താഴം കഴിക്കണം. കട്ടിയുള്ള ഭക്ഷണങ്ങള്‍ രാത്രി ഒഴിവാക്കുക. കിടക്കുന്നതിനും രണ്ടര മണിക്കൂര്‍ മുന്‍പെങ്കിലും അത്താഴം കഴിച്ചിരിക്കണം. രാത്രി ഫ്രൂട്ട്‌സ് കഴിക്കുന്നതാണ് ആരോഗ്യത്തിനു കൂടുതല്‍ നല്ലത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രമേഹരോഗികള്‍ക്ക് പഴങ്ങള്‍ കഴിക്കാമോ