Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓടുന്ന വണ്ടിയിൽ ഇരിക്കുമ്പോൾ ഛർദ്ദിക്കാൻ തോന്നാറുണ്ടോ? ഈ കാര്യങ്ങൾ പരീക്ഷിക്കാം

ഓടുന്ന വണ്ടിയിൽ ഇരിക്കുമ്പോൾ ഛർദ്ദിക്കാൻ തോന്നാറുണ്ടോ? ഈ കാര്യങ്ങൾ പരീക്ഷിക്കാം
, വ്യാഴം, 1 ജൂണ്‍ 2023 (21:03 IST)
യാത്ര ചെയ്യാന്‍ ഇഷ്ടമാണെങ്കിലും ദീര്‍ഘദൂരം യാത്ര ചെയ്യുമ്പോള്‍ ഛര്‍ദ്ദിക്കാന്‍ തോന്നുന്നത് പലരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്.ഓടുന്ന വണ്ടിയില്‍ ഇരുന്ന് പുസ്തകം വായിക്കുന്നതും മൊബൈലില്‍ ഗെയിം കളിക്കുന്നതുമെല്ലാം ഛര്‍ദ്ദിക്കാനുള്ള പ്രവണത വര്‍ധിപ്പിക്കും. മോഷന്‍ സിക്ക്‌നസ് കാരണമാണ് യാത്രാവേളകളില്‍ ഈ പ്രയാസം അനുഭവിക്കുന്നത്. ഈ പ്രശ്‌നം പെട്ടെന്ന് പരിഹരിക്കാന്‍ സാധിക്കില്ലെങ്കിലും ചില കാര്യങ്ങള്‍ നമുക്ക് പരീക്ഷിക്കാവുന്നതാണ്.
 
ഇന്ദ്രിയങ്ങള്‍ തമ്മില്‍ വിരുദ്ധതയുണ്ടാകുമ്പോഴാണ് മോഷന്‍ സിക്‌നസ് ഉണ്ടാവുന്നത്. പ്രധാനമായും കണ്ണും ചെവിയും തമ്മില്‍. വിയര്‍പ്പ്, ഛര്‍ദ്ദി,വയറിളക്കം,തലവേദന, മനം പുരട്ടല്‍ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.
 
കാഴ്ചകള്‍ കടന്നുപോകുന്നത് നോക്കിയിരിക്കുക എന്നതാണ് ഇതിനുള്ള ഒരു പ്രതിവിധി. ദൂരത്തുള്ള ചലിക്കാത്ത വസ്തുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും കാര്‍ഡ് കളിക്കുക, വായിക്കുക എന്നീ കാര്യങ്ങള്‍ ഉപേക്ഷിക്കാം.

ധാരാളം വെള്ളം കുടിക്കുക. യാത്ര ചെയ്യുമ്പോള്‍ അതിന്റെ എതിര്‍ദിശയില്‍ ഇരിക്കരുത്. ഇത് ഛര്‍ദ്ദിക്കാനുള്ള തോന്നല്‍ വര്‍ധിപ്പിക്കും. യാത്ര ചെയ്യുമ്പോഴും അതിന് മുന്‍പും കഴിക്കുന്ന ആഹാരത്തില്‍ ശ്രദ്ധിക്കണം. കട്ടി കൂടിയതും എരിവുള്ളതും മദ്യവും സോഡ പോലുള്ള പാനീയങ്ങളും പ്രശ്‌നത്തിനിടയാക്കും.

ഫോണില്‍ നോക്കിയിരിക്കുന്നത് പരമാവധി ഒഴിവാക്കണം. എഴുതുക, വായിക്കുക എന്നിവയും ഒഴിവാക്കണം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ന്യുമോണിയ നേരത്തേ കണ്ടെത്താന്‍ ഈ ലക്ഷണങ്ങളെ കുറിച്ച് അറിയണം