Publish Date: Thu, 11 May 2023 (21:54 IST)
Updated Date: Thu, 11 May 2023 (21:56 IST)
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗിയുടെ കുത്തേറ്റ് ഡോ.വന്ദന കൊലചെയ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന 48 മണിക്കൂര്‍ പ്രതിഷേധ സമരം അവസാനിപ്പിച്ചു. നാളെ മുതല്‍ ഒപി ഡ്യൂട്ടിയില്‍ പ്രവേശിക്കുമെന്ന് കെജിഎംഒഎ അറിയിച്ചു.
ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിക്കാനുള്ള തീരുമാനമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പറഞ്ഞു.
തീരുമാനങ്ങള്‍ നടപ്പാകും വരെ വിഐപി ഡ്യൂട്ടി ചെയ്യില്ലെന്നും കെജിഎംഒഎ നേതാക്കള്‍ പറഞ്ഞു.