പഴങ്ങള്‍ കഴിക്കുന്നത് മലബന്ധം തടയാന്‍ സഹായിക്കുമോ?

അനാരോഗ്യത്തിന്റെ ആദ്യലക്ഷണമാണ് മലബന്ധവും വയറിളക്കവുമൊക്കെ

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 29 ഓഗസ്റ്റ് 2025 (16:15 IST)
ഇപ്പോള്‍ മലബന്ധം മൂലം കഷ്ടപ്പെടുന്നവരുടെ എണ്ണം ദിനംതോറും കൂടിവരുകയാണ്. മലബന്ധത്തിന് കാരണം മറ്റു ആരോഗ്യപ്രശ്‌നങ്ങളാകാം. അനാരോഗ്യത്തിന്റെ ആദ്യലക്ഷണമാണ് മലബന്ധവും വയറിളക്കവുമൊക്കെ. മലബന്ധം തടയുന്നതിന് ഫൈബര്‍ കൂടുതലുള്ള ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. പ്രധാനമായും പഴങ്ങളും പച്ചക്കറികളുമാണ്. 
 
മലം കൂടുതലുണ്ടാകാന്‍ ഫൈബര്‍ സഹായിക്കും. പഴങ്ങളില്‍ വെള്ളത്തില്‍ ലയിക്കുന്ന ഫൈബറാണ് കൂടുതലുള്ളത്. ഇത് മലത്തെ മൃദുവാക്കും. ആപ്പിള്‍, ബെറി, കിവി എന്നീ പഴങ്ങളാണ് കൂടുതല്‍ നല്ലത്. ചിലപഴങ്ങളില്‍ പ്രോബയോട്ടിക് ഫൈബര്‍ അടങ്ങിയിരിക്കുന്നു. കുടലിലെ നല്ലബാക്ടീരിയകളാണ് പ്രോബയോട്ടിക്. ഇത് കുടലുകളില്‍ അള്‍സര്‍ ഉണ്ടാകുന്നത് തടയുകയും മലബന്ധം തടയുകയും ചെയ്യും.
 
പഴങ്ങളില്‍ നിരവധി ആന്റിഓക്‌സിഡന്റും പോഷകങ്ങളും അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന്റെ മുഴുവന്‍ ആരോഗ്യത്തെയും സംരക്ഷിക്കുന്നു. സിട്രസ് പഴങ്ങളില്‍ കാണുന്ന വിറ്റാമിന്‍ സി ദഹനത്തെ മെച്ചപ്പെടുത്തുകയും മലബന്ധത്തെ തടയുകയും ചെയ്യുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കൊൽക്കത്ത ആരാധകരെ കളിയാക്കി വീഡിയോ, ശ്രേയസ് അയ്യരുടെ സഹോദരി ശ്രേഷ്ട അയ്യർക്കെതിരെ സൈബർ ആക്രമണം, വീഡിയോ നീക്കം ചെയ്തു

വെള്ളം തിളപ്പിക്കണം, കൈകഴുകണം; ഹെപ്പറ്റൈറ്റിസ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ അറിയണം

'ഇസ്രായേല്‍ ഒരു ദുഷ്ട രാഷ്ട്രമാണ്': വെടിനിര്‍ത്തലിനുശേഷം പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ പോസ്റ്റ്

സ്ത്രീകള്‍ക്ക് 273 ലോക്സഭാ സീറ്റുകള്‍: ഏപ്രില്‍ 16 ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഷമിച്ചിരുന്നാല്‍ രോഗങ്ങള്‍ പിന്നാലെ കൂടും; ഇക്കാര്യങ്ങള്‍ അറിയണം

ദിവസങ്ങളോളം ബോട്ടിലുകളില്‍ സൂക്ഷിക്കുന്ന വെള്ളം കുടിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

രാവിലെ എഴുന്നേറ്റാൽ ഒരു ഗ്ലാസ് വെള്ളം കുടിച്ചുനോക്കൂ

ഐസ്‌ക്രീം കഴിക്കുമ്പോള്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയ്ക്ക് എന്ത് സംഭവിക്കും

വേനല്‍ക്കാലത്ത് കാലുകളില്‍ നീരോ; കാരണങ്ങളും ലക്ഷണങ്ങളും അറിയൂ

അടുത്ത ലേഖനം
Show comments