മഴ കൊണ്ടാല്‍ പനി വരുമോ?
മഴ കൊള്ളുന്നത് കൊണ്ട് മാത്രമല്ല പനി വരുന്നത്
മഴക്കാലം എന്നാല്‍ പനിക്കാലം എന്നുകൂടിയാണ് അര്‍ത്ഥം. മഴക്കാലം തുടങ്ങിയാല്‍ പിന്നെ പകര്‍ച്ചവ്യാധികളുടെ സീസണ്‍ ആണ്. ഡെങ്കിപ്പനിയും എലിപ്പനിയും തുടങ്ങി സാധാരണ ജലദോഷ പനി വരെ ഈ സമയത്ത് പിടിപെടും. അതേസമയം മഴ കൊണ്ടാല്‍ പനി വരും എന്ന വിശ്വാസവും നമുക്കിടയില്‍ ഉണ്ട്. യഥാര്‍ഥത്തില്‍ മഴ കൊള്ളുന്നതാണോ പനിക്ക് കാരണം? നമുക്ക് പരിശോധിക്കാം
മഴ കൊള്ളുന്നത് കൊണ്ട് മാത്രമല്ല പനി വരുന്നത്. മഴക്കാലത്ത് പനിക്ക് കാരണമായ വൈറസ് നിങ്ങളുടെ ശരീരത്തില്‍ എങ്ങനെ പ്രവേശിക്കുന്നു എന്നതാണ് യഥാര്‍ഥത്തില്‍ പനിക്ക് കാരണം. തണുത്ത താപനിലയില്‍ അതിജീവിക്കാനും പെരുകാനും കഴിയുന്ന ജലദോഷത്തിന് കാരണമാകുന്ന ഒരു വൈറസാണ് റിനോവൈറസ്. ഈ വൈറസാണ് മഴക്കാലത്തെ പനിക്ക് യഥാര്‍ഥ കാരണം. ശരീരത്തിന്റെ ഊഷ്മാവിനേക്കാള്‍ താഴ്ന്ന താപനിലയുള്ള മൂക്കിലോ തൊണ്ടയിലോ ഉള്ള അറയില്‍ ഇത് അതിവേഗം പ്രവേശിക്കുന്നു. ഇങ്ങനെയാണ് മഴക്കാലത്ത് പനി പടരുന്നത്.