Webdunia - Bharat's app for daily news and videos

Install App

ചോറുണ്ണുന്നതിനിടെ വെള്ളം കുടിച്ചാല്‍ ദഹനം നടക്കില്ലേ? എന്താണ് സത്യം

ഭക്ഷണം കഴിക്കുന്നതിനു മുന്‍പും ശേഷവും വെള്ളം കുടിക്കുന്നതാണ് ഉചിതമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം

Webdunia
ശനി, 8 ഒക്‌ടോബര്‍ 2022 (14:42 IST)
മനുഷ്യശരീരത്തില്‍ വെള്ളം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. രണ്ട് മുതല്‍ മൂന്ന് ലിറ്റര്‍ വരെ വെള്ളം ഒരു ദിവസം കുടിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ചൂട് കാലത്ത് മൂന്ന് മുതല്‍ നാല് ലിറ്റര്‍ വരെ വെള്ളം കുടിക്കണം. വെള്ളം എത്ര കുടിച്ചാലും അത് ആരോഗ്യത്തിനു ഗുണം മാത്രമേ ചെയ്യൂ. അതേസമയം, ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണോ ദോഷമാണോ? 
 
ഭക്ഷണം കഴിക്കുന്നതിനു മുന്‍പും ശേഷവും വെള്ളം കുടിക്കുന്നതാണ് ഉചിതമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിച്ചതുകൊണ്ട് അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയില്ല.
 
ഭക്ഷണത്തിനിടെ വെള്ളം കുടിച്ചാല്‍ അത് ദഹനപ്രക്രിയയെ ബാധിക്കും, ഭക്ഷണത്തില്‍ നിന്നുള്ള പോഷകങ്ങളുടെ ആഗിരണം മന്ദഗതിയിലാക്കും, വണ്ണം കൂടാന്‍ കാരണമാകും തുടങ്ങിയ തെറ്റിദ്ധാരണകള്‍ മലയാളികള്‍ക്കിടയിലുണ്ട്. എന്നാല്‍ ശാസ്ത്രീയമായി ഇതൊന്നും തെളിയിക്കപ്പെട്ടിട്ടില്ല. ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നതുകൊണ്ട് യാതൊരു പ്രശ്‌നവും നിങ്ങളുടെ ആരോഗ്യത്തിനു സംഭവിക്കുന്നില്ലെന്ന് സാരം!
 
ഭക്ഷണത്തിനിടെ വെള്ളം കുടിച്ചാലും അത് ദഹനത്തെ മന്ദഗതിയിലാക്കില്ല. ഇടയ്ക്ക് വെള്ളം കുടിച്ചാല്‍ ഭക്ഷണത്തില്‍ നിന്നുള്ള പോഷകങ്ങളുടെ അളവ് കുറയാന്‍ അത് കാരണമാകുമെന്ന ചിന്ത യാതൊരു ഗവേഷണങ്ങളുടേയും അടിസ്ഥാനത്തിലല്ല. ഭക്ഷണത്തിനിടെ വെള്ളം കുടിച്ചാല്‍ അസിഡിറ്റി ഉണ്ടാകുമെന്ന പ്രചാരവും തെറ്റാണ്. അതേസമയം, ഭക്ഷണത്തിനിടെ പാല്‍, ജ്യൂസ്, കോള പോലെയുള്ള ശീതളപാനീയങ്ങള്‍ എന്നിവ കുടിക്കുന്നത് ശരീരഭാരം കൂടാന്‍ കാരണമായേക്കും. അതുകൊണ്ട് ഭക്ഷണത്തിനിടെ സാധാരണ വെള്ളം മാത്രം കുടിക്കാന്‍ ശ്രദ്ധിക്കണം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങൾക്ക് യൂറിക് ആസിഡ് ഉണ്ടോ എന്ന് എങ്ങനെ അറിയാം?

ഈ ആളുകള്‍ അവോക്കാഡോ കഴിക്കരുത്!

മള്‍ട്ടി വിറ്റാമിന്‍ കഴിക്കുന്നത് നല്ലതാണോ, ഇക്കാര്യങ്ങള്‍ അറിയണം

ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 12 മസ്തിഷ്‌ക ജ്വര കേസുകള്‍; കേരളത്തിലെ മരണ നിരക്ക് 25 ശതമാനമാക്കി കുറയ്ക്കാന്‍ സാധിച്ചു

ഈ ചൂടുകാലത്ത് ആശ്വാസം; എ.സി ഇല്ലാതെ തന്നെ മുറി തണുപ്പിക്കാൻ വഴികളുണ്ട്

അടുത്ത ലേഖനം
Show comments