Select Your Language

Notifications

webdunia
webdunia
webdunia
webdunia

കർക്കിടകത്തിൽ മുരിങ്ങയില കഴിക്കരുത്, കാരണം ഇതാണ്!

കർക്കിടകത്തിൽ മുരിങ്ങയില കഴിക്കരുത്, കാരണം ഇതാണ്!

കർക്കിടകത്തിൽ മുരിങ്ങയില കഴിക്കരുത്, കാരണം ഇതാണ്!
, വെള്ളി, 27 ജൂലൈ 2018 (14:36 IST)
കർക്കിടകത്തിൽ മുരിങ്ങയില കഴിക്കരുതെന്ന് പണ്ടുമുതലേ പറയുന്ന കാര്യമാണ്. കർക്കിടകത്തിൽ ഒഴിവാക്കേണ്ട ഇലക്കറികളുടെ കൂട്ടത്തിലാണ് മുരിങ്ങയില കൊണ്ടുള്ള വിഭവങ്ങൾ. എന്നാൽ ഇതിന് പിന്നിലുള്ള കാരണങ്ങൾ എന്താണെന്ന് അധികം ആർക്കും അറിയില്ല എന്നതാണ് സത്യം. കർക്കിടകത്തിൽ മുരിങ്ങയിലയെ അകറ്റി നിർത്തുന്നത് എന്തിനാണെന്ന് അറിയണ്ടേ..?
 
പണ്ടുകാലങ്ങളിൽ മുരിങ്ങ നട്ടിരുന്നത് കിണറിന്‍റെ കരയിലായിരുന്നു. കാരണം, ഭൂമിയിലെ വിഷാംശം വലിച്ചെടുക്കാന്‍ കഴിവുള്ള വൃക്ഷമാണ് മുരിങ്ങ. വലിച്ചെടുക്കുന്ന വിഷം അതിന്റെ തടിയിൽ സംരക്ഷിക്കുകയും ചെയ്യും. എന്നാല്‍ ശക്തമായി മഴ ഉണ്ടാകുന്ന സമയത്ത് തടിയിലേക്ക് അധികമായി കയറുന്ന വെള്ളം കാരണം, നേരത്തെ സൂക്ഷിച്ചു വച്ചിരിക്കുന്ന വിഷാംശത്തെ കൂടി ഉൾക്കൊള്ളാന്‍ അതിന് സാധിക്കാതെ വരുന്നു.
 
അങ്ങനെ വരുമ്പോള്‍ വിഷത്തെ ഇലയില്‍ കൂടി പുറത്തേക്ക് കളയാന്‍ മുരിങ്ങ ശ്രമിക്കുന്നു.അങ്ങിനെ ഇല മുഴുവന്‍ വിഷമയമായി മാറുമത്രെ .ഈ വിഷം ഇലയില്‍ ഉള്ളത് കൊണ്ടാണ് കര്‍ക്കടകത്തില്‍ മുരിങ്ങ ഇല വിഭവങ്ങൾ കഴിക്കാൻ പാടില്ലെന്ന് പൂർവ്വികർ പറയുന്നത്. കർക്കിട മാസത്തിൽ ആരോഗ്യത്തിന്റെ കാര്യത്തിലും അതീവ ജാഗ്രത വേണം എന്നാണ് പഴമക്കാർ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തലയണ വെച്ചാണോ കിടന്നുറങ്ങുന്നത്? എങ്കിൽ ഇക്കാര്യം അറിഞ്ഞോളൂ...