Webdunia - Bharat's app for daily news and videos

Install App

ലോക മുട്ടദിനം: മുട്ടയുടെ പോഷക ഗുണങ്ങള്‍ അറിഞ്ഞിരിക്കണം

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 11 ഒക്‌ടോബര്‍ 2024 (20:50 IST)
ഇന്ന്  ലോകമുട്ട ദിനമായാണ് ആചരിക്കുന്നത്. എല്ലാവര്‍ഷവും ഒക്ടോബര്‍ മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ചയാണ് മുട്ട ദിനമായി ആചരിക്കുന്നത്. മുട്ടയുടെ ഗുണങ്ങള്‍ പ്രചരിപ്പിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ മുട്ട ദിനം ആചരിക്കുന്നത്. ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ആഹാരമാണ് മുട്ട. ഒരാള്‍ കുറഞ്ഞത് ഒരു മുട്ട എങ്കിലും ദിവസവും കഴിക്കുന്നത് നല്ലതാണ്. മുട്ടയില്‍ ധാരാളം ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇവ കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ രക്തത്തിലെ കാല്‍സ്യത്തിന്റെ അളവ്, പ്രോട്ടീന്‍, നല്ല കൊളസ്‌ട്രോള്‍ എന്നിവയ്ക്കും മുട്ട കഴിക്കുന്നത് നല്ലതാണ്. 
 
മുട്ടയുടെ വെള്ള മാത്രം കഴിക്കുന്നതിനേക്കാള്‍ ഒരു മുട്ട മുഴുവനായി കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. മുട്ടയുടെ മഞ്ഞയില്‍ കോളിന്‍, ഒമേഗ ത്രി എന്നിവ അടങ്ങിയിട്ടുണ്ട്. മഞ്ഞില്‍ അടങ്ങിയിരിക്കുന്ന കോളിന്‍ ഗര്‍ഭിണികള്‍ക്ക് നല്ലതാണ്. ഇത് ഗര്‍ഭസ്ഥ ശിശുവിന്റെ നട്ടെല്ലിന്റെയും സുഷുമ്‌നയുടെയും വളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും സഹായിക്കുന്നു. കുട്ടികള്‍ക്ക് ദിവസവും ഒരു മുട്ട നല്‍കുന്നത് നല്ലതാണ്. ഇത് അവരുടെ മാനസിക വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

മമ്മൂട്ടിക്ക് ഒരെണ്ണം പോലുമില്ല, ചെക്കന്‍ ദേ ഡബിള്‍ അടിക്കാന്‍ പോകുന്നു; മലയാളത്തിന്റെ അടുത്ത 'ബിഗ് തിങ്' ടൊവിനോ തന്നെയെന്ന് സോഷ്യല്‍ മീഡിയ

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയസ്തംഭനം ഈ ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം

ലോക മുട്ടദിനം: മുട്ടയുടെ പോഷക ഗുണങ്ങള്‍ അറിഞ്ഞിരിക്കണം

രക്തം കട്ടപിടിക്കാന്‍ ഈ ഭക്ഷണങ്ങള്‍ സഹായിക്കും!

ഉറങ്ങുന്നതിന് മുന്‍പ് ഒരിക്കലും ഇവ കഴിക്കരുത്!

ഇടതുവശം ചരിഞ്ഞു കിടക്കണമെന്ന് പറയുന്നതെന്തുകൊണ്ട്?

അടുത്ത ലേഖനം
Show comments