കുട്ടികള്‍ക്ക് പതിവായി മുട്ട നല്‍കണമെന്ന് പറയുന്നത് എന്തിന് ?

ബുധന്‍, 7 ഓഗസ്റ്റ് 2019 (20:13 IST)
കുട്ടികളുടെ ഭക്ഷണക്രമത്തിൽ നിർബന്ധമായും മുട്ട ചേര്‍ക്കണമെന്നാണ് ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കുന്നത്. കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്‌ക്കും ഉന്മേഷത്തിനും ഈ പ്രായത്തിൽ നല്‍കാന്‍ കഴിയുന്ന ഏറ്റവും അത്യന്താപേക്ഷിതമായ ഒന്നാണ് മുട്ട.

പ്രോട്ടീനിന്റെ കലവറയായ മുട്ട ആ ദിവസത്തേക്കു മുഴുവനുമുള്ള ഊർജം നല്‍കും. കുട്ടികളിലും മുതിര്‍ന്നവരിലും സമാനമായ ഫലം നല്‍കുമെങ്കിലും കുട്ടികളിലാകും ഏറ്റവും ഫലവത്താകുക. എന്തിനാണ് പതിവായി കുട്ടികള്‍ക്ക് മുട്ട നല്‍കണമെന്ന് പറയുന്നത്?. ഈ ചോദ്യത്തിന് നിരവധി ഉത്തരങ്ങള്‍ നല്‍കാന്‍ കഴിയും.

ധാരാളം കാൽസ്യം അടങ്ങിയ മുട്ട എല്ലുകളുടെയും പല്ലിന്റെയും വളർച്ചയെ സഹായിക്കും. പേശികൾ ബലപ്പെടുകയും ചെയ്യും. കാഴ്ചശക്തി, ഹൃദയത്തിന്റെ ആരോഗ്യം എന്നിവ മെച്ചപ്പെടുകയും ചെയ്യും.

കൂടുതൽ കായികാധ്വാനം ആവശ്യമായി വരുന്ന ആൺകുട്ടികൾക്ക് രണ്ട് മുട്ട പതിവായി നല്‍കാം. ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുകയും കാഴ്‌ച ശക്തി വര്‍ദ്ധിക്കുകയും ചെയ്യും. മുട്ടയിൽ അടങ്ങിയ വൈറ്റമിൻ എ, വൈറ്റമിൻ ബി 12 എന്നിവ കുട്ടികളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കും. ആര്‍ത്തവ സംബന്ധമായ ബുദ്ധിമുട്ടുകള്‍ക്കും മുട്ട മികച്ച ഒരു മരുന്നാണ്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം തടി കുറക്കാൻ ഇതാ ഈസിയായി തയ്യാറാക്കാവുന്ന ജ്യൂസ് !