Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആഴ്‌ചയില്‍ രണ്ടില്‍ കൂടുതല്‍ മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ഗുണമോ, ദോഷമോ ?; അറിഞ്ഞിരിക്കണം ഇവയെല്ലാം

ആഴ്‌ചയില്‍ രണ്ടില്‍ കൂടുതല്‍ മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ഗുണമോ, ദോഷമോ ?

ആഴ്‌ചയില്‍ രണ്ടില്‍ കൂടുതല്‍ മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ഗുണമോ, ദോഷമോ ?; അറിഞ്ഞിരിക്കണം ഇവയെല്ലാം
, ചൊവ്വ, 20 ജൂണ്‍ 2017 (10:31 IST)
ശരീരത്തിന് ആരോഗ്യം പ്രധാനം ചെയ്യുന്ന ഒരു സമീകൃതാഹാരമാണ് മുട്ട. എളുപ്പത്തില്‍ പാചകം ചെയ്യാന്‍ സാധിക്കുമെന്നതിനാല്‍ വീട്ടമ്മമാര്‍ക്ക് മുട്ടയോട് താല്‍പ്പര്യം കൂടുതലാണ്. പ്രഭാത ഭക്ഷണത്തിനൊപ്പവും അത്താഴത്തിനൊപ്പവും മുട്ട വിഭവങ്ങള്‍ ഇന്ന് പല വീടുകളിലും പതിവാണ്.

മുട്ട നല്ലതാണെങ്കിലും അമിതമായാല്‍ ആരോഗ്യത്തെ ക്ഷയിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കലോറിയടങ്ങിയ മുട്ട ദിവസവും ഒന്നില്‍ കൂടുതല്‍ കഴിക്കുന്നത് ദോഷം മാത്രമെ ഉണ്ടാക്കുകയുള്ളൂ. ശരീരത്തിലെ കൊഴുപ്പിന്റെ തോത് അധികമാകുന്നതിനും തടി കൂടുന്നതും മുട്ടയുടെ അമിതമായ ഉപയോഗം കാരണമാകും.

മുട്ടയുടെ മഞ്ഞയാണ് പലപ്പോഴും ആരോഗ്യപരമായ അപകടസാധ്യതകള്‍ ഉണ്ടാക്കുന്നത്. സാച്വറേറ്റഡ് കൊഴുപ്പ് മുട്ടയില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനൊപ്പം ശരീരത്തിലെ കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുകയും ചെയ്യും.

ശരിയായ വ്യായാമങ്ങള്‍ ചെയ്യാത്തവര്‍ ആഴ്‌ചയില്‍ രണ്ടില്‍ കൂടുതല്‍ മുട്ടയുടെ മഞ്ഞ കഴിക്കരുതെന്ന് വിദഗ്ദര്‍ നിര്‍ദേശിക്കുന്നുണ്ട്. കൊളസ്‌ട്രോള്‍, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, അമിതമായ വണ്ണം എന്നിവയ്‌ക്ക് പ്രധാനമായ കാരണം മുട്ടയുടെ അമിതമായ ഉപഭോഗമാണ്.

ശരിയായ വ്യായാമം ഇല്ലാതിരിക്കുകയും മുട്ട കൂടുതല്‍ കഴിക്കുന്നതുമാണ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. പ്രോട്ടീനും കാല്‍സ്യവും അടങ്ങിയ മുട്ട ഗുണാവും ദോഷവും സമ്മാനിക്കും. എന്നാല്‍, മുട്ടവെള്ള എണ്ണ ചേര്‍ക്കാതെ പാചകം ചെയ്തു കഴിയ്ക്കുന്നത് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതെല്ലാമാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത് ? എങ്കില്‍ ആ ഒരു ആലിംഗനം നിര്‍ബന്ധമാണ് !