Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഞ്ഞക്കുരു ആളൊരു പാവമാണ്; മുട്ടയെക്കുറിച്ച് ചിലതൊക്കെ അറിഞ്ഞിരിക്കണം

മഞ്ഞക്കുരു ആളൊരു പാവമാണ്; മുട്ടയെക്കുറിച്ച് ചിലതൊക്കെ അറിഞ്ഞിരിക്കണം

മഞ്ഞക്കുരു ആളൊരു പാവമാണ്; മുട്ടയെക്കുറിച്ച് ചിലതൊക്കെ അറിഞ്ഞിരിക്കണം
, വ്യാഴം, 3 ജനുവരി 2019 (18:05 IST)
കുറഞ്ഞ ചെലവില്‍ ആരോഗ്യം സംരക്ഷിക്കാന്‍ സാധിക്കുന്ന ഒരു ഭക്ഷണമാണ് മുട്ട. പോഷകങ്ങള്‍ അടങ്ങിയ മുട്ട സ്‌ത്രീകളും കുട്ടികളും ചിട്ടയോടെ കഴിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ മുട്ടയുടെ ഉപയോഗം കൊളസ്‌ട്രോളിനും അമിതവണ്ണത്തിനും കാരണമാകുമെന്ന ആരോപണങ്ങള്‍ ശക്തമാണ്.

മുട്ടയുടെ ഗുണങ്ങള്‍ അറിയാതെയാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. മുട്ടയില്‍ എന്തെല്ലാമാണ് അടങ്ങിയിരിക്കുന്നതെന്നു പോലും ഭൂരിഭാഗം പേര്‍ക്കുമറിയില്ല.

പ്രോട്ടീനുകള്‍, വൈറ്റമിനുകള്‍ ഉള്‍പ്പെടെ 13 അവശ്യപോഷകങ്ങള്‍ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. ബയോടിന്‍, കോളിന്‍, വൈറ്റമിന്‍ എ, ലൂടിയിന്‍, ആന്റിഓക്സിഡന്റായ Zeaxanthin എല്ലാം ഇതിലുണ്ട്. വൈറ്റമിന്‍ ഡി അടങ്ങിയ അപൂര്‍വം ആഹാരങ്ങളില്‍ ഒന്നായ മുട്ട എല്ലുകളുടെ ആരോഗ്യത്തിന് അത്യാവശ്യവുമാണ്.  

മുട്ടയുടെ വെള്ളയിൽ കൊഴുപ്പു കുറഞ്ഞ മാംസ്യം ഉണ്ട്. ഇത് ശരീരത്തിന് ഗുണകരമാണ്. പേശികളുടെ നിർമാണത്തിന് ഈ പ്രോട്ടീൻ സഹായകമാണ്. വയറു നിറഞ്ഞു എന്ന തോന്നൽ ഉണ്ടാകുക വഴി വിശപ്പിനെ നിയന്ത്രിക്കാനും ഈ പ്രോട്ടീനുകൾ സഹായിക്കുന്നു.

186 എംജി കൊളസ്ട്രോള്‍ ആണ് ഒരു മുട്ടയിലുള്ളത്. മുട്ടയുടെ മഞ്ഞ ഒഴിവാക്കുന്നവരുടെ എണ്ണവും കുറവല്ല. അയണ്‍, ഫോലേറ്റ്, വൈറ്റമിന്‍ എന്നിവ അടങ്ങിയതാണ് മുട്ടയുടെ മഞ്ഞ ഒഴിവാക്കേണ്ട ആവശ്യമില്ലെന്നാണ് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാല്‍ കുടിച്ചുകൊണ്ട് തുടങ്ങാം ആദ്യരാത്രി!