ചൂടുകാലം എനർജ്ജി ട്രിമ്ഗ്സുകളുടേയും ശീതള പാനിയങ്ങളുടേയും കൊയ്ത്തു കാലമാണ്. ക്ഷീണം മാറ്റാനായി നമ്മൾ കുടിക്കുന്ന ശീതളപാനീയങ്ങൾ നമുക്ക് എനർജ്ജി പ്രദാനം ചെയ്യുന്നുണ്ടോ? വളരെ കുറഞ്ഞ അളവിൽ മാത്രം പോശകങ്ങളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്ന ഇവയിൽ നിറത്തിനു രുചിക്കുമായി ചേർത്തിരിക്കുന്ന രാസ വസ്തുക്കളും ആളവിൽ കൂടുതലുള്ള കഫീനും അത്യന്തം ദോഷകരമാണ്.
ഇത്തരം ശീതള പാനിയങ്ങൾ കുടിക്കുന്നതിലൂടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും എന്നാണ് നിരവധി പഠനങ്ങൽ ചുണ്ടിക്കാട്ടുന്നത്. ശീതള പാനിയങ്ങൾ ഉയർന്ന രക്ത സമ്മർദ്ദത്തിന് കാരണമാകും. ഇവയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള പഞ്ചസാരയും കഫീനുമാണ് ഇതിനു പ്രധാന കാരണം. ഇത് ഹൃദയാരോഗ്യത്തെ തന്നെ കാര്യമായി ബാധിക്കുന്നതായി അമേരിക്കർ ഹാർട്ട് അസോസിയേഷൻ നഠത്തിയ പഠനം വ്യക്തമാക്കുന്നു.
മറ്റൊരു പ്രധാന പ്രശ്നം ഡയബറ്റിസ് ആണ്. കൃത്രിമമായ മധുരമാണ് ഇത്തരത്തിലുള്ള പാനിയങ്ങളിൽ ഉപയോഗിക്കുന്നത്. ഇത് രക്തത്തിൽ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നതിന് കാരണമാകും. എന്നു മാത്രമല്ല ഇവ സ്വാഭാവികമായ ഇൻസുലിൻ പ്രതിരോധത്തെയും ഇല്ലാതാക്കും. ശീതള പാനിയങ്ങൾ സ്ഥിരമായി കുടിക്കുന്നവരിൽ ടൈപ്പ് 2 ഡയബറ്റിസ് കണ്ടു വരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ശീതള പാനിയങ്ങളിലും എനർജ്ജി ട്രിംഗ്സിലും അടങ്ങിയിരിക്കുന്ന ഉയർന്ന കലോറി അമിതവണ്ണത്തിനു കാരണമാകും എന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. മാത്രമല്ല വിശാദം ഉത്കണ്ഠ എന്നീ മാനസ്സിക പ്രശ്നങ്ങൾക്കും ഇത് കുടിക്കുന്നതിലൂടെ കാരണമാകും.