Webdunia - Bharat's app for daily news and videos

Install App

Epilepsy Awareness Day: കുട്ടികളിലെ അപസ്മാരത്തിന്റെ കാരണങ്ങള്‍ ഇവയാകാം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 1 ഫെബ്രുവരി 2024 (09:39 IST)
Epilepsy Awareness Day: കുട്ടികളിലെ അപസ്മാരം ചുമ്മാ അങ്ങ് തള്ളിക്കളയേണ്ട ഒരു രോഗമല്ല. മറിച്ച് വളര്‍ന്നുവരുന്തോറും ഗുരുതര പ്രശ്നങ്ങള്‍ക്ക് കാരണമാകാവുന്ന ഒന്നാണിത്. നിങ്ങള്‍ക്കറിയാമോ തലച്ചോറിനെ ബാധിക്കുന്ന ഒരു രോഗമാണ് അപസ്മാരം. തലച്ചോറിന്റെ ഘടനയിലോ പ്രവര്‍ത്തനത്തിലോ ആകാം ഈ വ്യതിയാനമുണ്ടാകുന്നത്.
 
ഇത് സംഭവിക്കുന്നത് ചില പ്രത്യേക കാരണങ്ങള്‍ കൊണ്ടൊന്നുമല്ല. പല കാരണങ്ങളും ഇതിന് പിന്നില്‍ ഉണ്ട്. നമ്മള്‍ നിസ്സാരമായി തള്ളിക്കളയുന്ന പലതും ഇതിന് കാരണമായേക്കാം. പ്രസവസമയം മുതല്‍ ഇതിനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുമുണ്ട്. പ്രസവസമയത്ത് ഓക്സിജന്റെ അളവ് കുറയുന്നത് പോലും തലച്ചോറിനെ ബാധിച്ചേക്കാം.
 
അപകടങ്ങളില്‍ നിന്നേല്‍ക്കുന്ന പരുക്കുകളോ ട്യൂമര്‍ പോലെയുള്ള വളര്‍ച്ചകളോ ചിലപ്പോള്‍ ഇതിന് കാരണമായേക്കാം. വളരെ ചെറുപ്പത്തിലുണ്ടായ ഒരു പരിക്കിന്റെ ബാക്കിപത്രവും തലച്ചോറിനെ പിന്നീട് വേട്ടയാടിയേക്കാം. മറ്റൊരു പ്രധാന കാരണം ജനിതകപരമായ കാരണമാണ്.
 
ജനിതക കാരണങ്ങളില്‍ പ്രസവിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ കണ്ടേക്കാം. തുടര്‍ന്ന് വയസ്സ് കൂടുന്തോറും വീണ്ടും ഇത് കൂടാനോ, രണ്ടാമത് വരാനോ ഉള്ള സാധ്യതയുമുണ്ടായിരിക്കും. ചിലര്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന കാലയളവില്‍ മാത്രം മരുന്ന് കഴിച്ചാല്‍ മതിയാകും. എന്നാല്‍ എത്രകാലം മരുന്ന് കഴിക്കേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ക്ക് ഉറപ്പ് നല്‍കാനാവില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്

തൈരില്‍ ഈ മൂന്ന് സാധനങ്ങള്‍ ചേര്‍ത്ത് കഴിച്ചാല്‍ നിങ്ങളുടെ വിറ്റാമിന്‍ ബി12 ലെവല്‍ കുതിച്ചുയരും!

Janhvi Kapoor: രാം ചരണിന് നായികയായി ജാൻവി കപൂർ, പ്രതിഫലം കോടികൾ

Vijay Trisha: 'അവർ ഒരുമിച്ചാണ് താമസം, പാർട്ടി ക്ലച്ച് പിടിച്ചാൽ തൃഷയും കളത്തിലിറങ്ങും': ആലപ്പി അഷറഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡ്രാഗൺ ഫ്രൂട്ടിന്റെ ഗുണങ്ങളെന്തൊക്കെയെന്ന് അറിയാമോ?

യാത്രയ്ക്കിറങ്ങുമ്പോള്‍ എപ്പോഴും ഒരു ഗ്ലാസ് കരുതണം; കാരണം ഇതാണ്

തൈരില്‍ ഈ മൂന്ന് സാധനങ്ങള്‍ ചേര്‍ത്ത് കഴിച്ചാല്‍ നിങ്ങളുടെ വിറ്റാമിന്‍ ബി12 ലെവല്‍ കുതിച്ചുയരും!

പൈനാപ്പിള്‍ കഴിക്കുമ്പോള്‍ നാക്കില്‍ കുത്തൽ അനുഭവപ്പെടുന്നതിന് കാരണം എന്ത്?

പ്രാവിന്റെ കാഷ്ഠത്തില്‍ യൂറിക് ആസിഡും അമോണിയയും ഉണ്ട്, ശ്വാസകോശം തകരാറിലാകും; പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ അറിയാന്‍

അടുത്ത ലേഖനം
Show comments