Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉദ്ധാരണക്കുറവുണ്ടോ ?, എളുപ്പത്തിൽ പരിഹരിക്കാം, ഇക്കാര്യങ്ങൾ ചെയ്യാം

ഉദ്ധാരണക്കുറവുണ്ടോ ?, എളുപ്പത്തിൽ പരിഹരിക്കാം, ഇക്കാര്യങ്ങൾ ചെയ്യാം
, ബുധന്‍, 8 നവം‌ബര്‍ 2023 (20:55 IST)
അമിതമായ മദ്യപാനം, മാനസിക സമ്മര്‍ദ്ദം എന്നിവയെല്ലാം പുരുഷന്മാരുടെ ലൈംഗിക ജീവിതത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. ജനിതകത്തെ പോലെ ജീവിതശൈലിയും ലൈംഗികാരോഗ്യത്തെ ബാധിക്കും. പലപ്പോഴും പുരുഷന്മാരിലെ പ്രധാന ലൈംഗിക പ്രശ്‌നമാണ് ഉദ്ധാരണക്കുറവ്. ഉദ്ധാരണം ശരിയായ രീതിയിലാക്കുവാന്‍ ചില കാര്യങ്ങള്‍ നമുക്ക് തന്നെ ചെയ്യാവുന്നതാണ്.
 
അമിതമായ ഭാരവും പലപ്പോഴും ഇതിന് കാരണമാകുന്നു, കൃത്യമായ വ്യായാമം പതിവാക്കിയാല്‍ ഇത് മൂലമുള്ള പ്രശ്‌നം ഒഴിവാക്കാനാവുന്നതാണ്. കൂടാതെ വ്യായാമത്തില്‍ ഏര്‍പ്പെടുത്തുന്നത് മാനസികസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു. ആരോഗ്യകരമായ ഭക്ഷണക്രമവും ശരീരത്തിന് ഗുണം ചെയ്യുന്ന ആഹാരവും കഴിക്കുക എന്നതാണ് രണ്ടാമതായി നമുക്ക് ചെയ്യാവുന്ന കാര്യം. മദ്യപാനം ലൈംഗികാരോഗ്യത്തെ മോശമായി ബാധിക്കുന്ന ഒന്നാണ്. ഉദ്ധാരണക്കുറവ് പോലെയുള്ള പ്രശ്‌നങ്ങളുള്ളവര്‍ ഒഴിവാക്കേണ്ട ശീലമാണ് മദ്യപാനം. കൂടാതെ പുകവലിയും ഒഴിവാക്കേണ്ടതാണ്. പുകവലിക്കുന്നവരില്‍ ലിംഗത്തിലേയ്ക്കുള്ള രക്തപ്രവാഹം കുറയുന്നതിന് കാരണമാകുമെന്നതാണ് പുകവലി ഒഴിവാക്കാന്‍ പറയുന്നതിന്റെ കാരണം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എണ്ണ വേണ്ട ! പപ്പടം കുക്കറില്‍ വറുത്തെടുക്കാം